ബംഗളൂരു: റിന്യൂവൽ റിട്രീറ്റ് സെന്ററിന്റെ (ആർആർസി) രജതജൂബിലി വർഷത്തോടനുബന്ധിച്ച് നടത്തുന്ന കുടുംബവിശുദ്ധീകരണ കണ്വൻഷന് ഈമാസം പത്തിനു തുടക്കമായി. മൂന്നു ദിവസത്തെ കണ്വൻഷന് നേതൃത്വം നല്കുന്നത് പ്രസിദ്ധ വചനപ്രഘോഷകനായ ഫാ. ജോസഫ് പുത്തൻപുരയ്ക്കലാണ്.
ഈമാസം പത്തിന് ഉച്ചകഴിഞ്ഞ് 2.30ന് ജപമാലയോടെയാണ് കണ്വൻഷൻ ആരംഭിച്ചത്. ധ്യാനകേന്ദ്രത്തിൻറെ ആരംഭത്തിന് ഫാ. ജോർജ് ജേക്കബ് പൂതക്കുഴിക്കൊപ്പം പ്രവർത്തിച്ച പ്രഫ. ജയിംസ് ആലുങ്കരയും ഭാരയും ചേർന്ന് കണ്വൻഷൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭവൻ സുപ്പീരിയർ ഫാ സജി മാത്യു കണയങ്കൽ ബൈബിൾ പ്രതിഷ്ഠ നടത്തി ദിവ്യബലിയർപ്പിച്ചു. ഉച്ചകഴിഞ്ഞ് 2.30 മുതൽ രാത്രി 7.30 വരെയാണ് ശുശ്രൂഷകൾ നടന്നത്.
കണ്വൻഷൻറെ അവസാനദിവസമായ ഇന്ന് രാവിലെ ഒന്പതു മുതൽ വൈകുന്നേരം ആറുവരെ ശുശ്രൂഷകൾ നടക്കും. ഒന്പതിന് ജപമാല, തുടർന്ന് വചനപ്രഘോഷണം. 11.30ന് ദിവ്യബലി, ഉച്ചകഴിഞ്ഞ് അനുഭവസാക്ഷ്യം, വചനപ്രഘോഷണം. വൈകുന്നേരം അഞ്ചിന് ദിവ്യകാരുണ്യ ആരാധന, ദിവ്യകാരുണ്യപ്രദക്ഷിണം എന്നിവയും നടക്കും. ആറിന് സമാപനാശീർവാദത്തോടെ ശുശ്രൂഷകൾ സമാപിക്കും. ധ്യാനകേന്ദ്രം ഡ!യറക്ടർ ഫാ. ജോസഫ് മാങ്കുന്നേൽ കണ്വൻഷൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.