+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൽബുർഗി വധം: കുറ്റപത്രം ഉടൻ

ബംഗളൂരു: പുരോഗമന സാഹിത്യകാരൻ എം.എം. കൽബുർഗിയെ കൊലപ്പെടുത്തിയ കേസിൽ ഈമാസം അവസാനം കുറ്റപത്രം സമർപ്പിക്കും. കേസിന്‍റെ അന്വേഷണം അന്തിമഘട്ടത്തിലാണ്. കൃത്യത്തിൽ നേരിട്ടു പങ്കുള്ള രണ്ടുപേരെക്കൂടി ഇനി പിടികൂട
കൽബുർഗി വധം: കുറ്റപത്രം ഉടൻ
ബംഗളൂരു: പുരോഗമന സാഹിത്യകാരൻ എം.എം. കൽബുർഗിയെ കൊലപ്പെടുത്തിയ കേസിൽ ഈമാസം അവസാനം കുറ്റപത്രം സമർപ്പിക്കും. കേസിന്‍റെ അന്വേഷണം അന്തിമഘട്ടത്തിലാണ്. കൃത്യത്തിൽ നേരിട്ടു പങ്കുള്ള രണ്ടുപേരെക്കൂടി ഇനി പിടികൂടാനുണ്ട്.

മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതികൾക്ക് കൽബുർഗി വധത്തിലും പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് കൽബുർഗി വധത്തിനു പിന്നിലുള്ളവരെക്കുറിച്ചുള്ള സൂചന ലഭിച്ചത്. ഇവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

2015 ഓഗസ്റ്റ് 30നാണ് ധാർവാഡിലെ വസതിയിൽ കൽബുർഗി വെടിയേറ്റു മരിച്ചത്. ബൈക്കിലെത്തിയ രണ്ടംഗ സംഘം അദ്ദേഹത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു.