+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിബിഎസ്ഇ റാങ്ക്: അഭിമാനമായി ജെഫിൻ ബിജു

ബംഗളൂരു: കർണാടകയിൽ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ജെഫിൻ ബിജു ഒന്നാം റാങ്ക് കരസ്ഥമാക്കിയപ്പോൾ അത് മലയാളികൾക്ക് മുഴുവനും അഭിമാനനിമിഷമായി മാറി. മുരുഗേഷ് പാളയയിൽ സ്ഥിരതാമസമാക്കിയ എറണാകുളം തൃപ്പൂണിത
സിബിഎസ്ഇ റാങ്ക്: അഭിമാനമായി ജെഫിൻ ബിജു
ബംഗളൂരു: കർണാടകയിൽ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ജെഫിൻ ബിജു ഒന്നാം റാങ്ക് കരസ്ഥമാക്കിയപ്പോൾ അത് മലയാളികൾക്ക് മുഴുവനും അഭിമാനനിമിഷമായി മാറി. മുരുഗേഷ് പാളയയിൽ സ്ഥിരതാമസമാക്കിയ എറണാകുളം തൃപ്പൂണിത്തുറ കറുകപ്പള്ളിയിൽ ബിജു ജോസഫിന്‍റെയും ഡിംപിളിന്‍റെയും ഇളയമകനായ ജെഫിൻ മാറത്തഹള്ളി ശ്രീചൈതന്യ ടെക്നോസ്കൂളിലെ വിദ്യാർഥിയാണ്.

500ൽ 493 മാർക്ക് നേടിയ ജെഫിൻ ബംഗളൂരു സ്വദേശി അനന്യ ആർ. ബുർലിക്കൊപ്പം ഒന്നാം റാങ്ക് പങ്കിടുകയായിരുന്നു. ഗണിതത്തിലും കമ്പ്യൂട്ടർ സയൻ‌സിലും മുഴുവൻ മാർക്കും ഭൗതികശാസ്ത്രത്തിലും രസതന്ത്രത്തിലും 99 മാർക്കും ജെഫിൻ നേടി.

സോഷ്യൽ മീഡിയ പോലും മാറ്റിവച്ചുള്ള ചിട്ടയായ പഠനമാണ് തന്‍റെ വിജയത്തിനു പിന്നിലെന്നും മാതാപിതാക്കളും അധ്യാപകരും തനിക്ക് ഏറെ പിന്തുണ നല്കിയെന്നും ജെഫിൻ പറയുന്നു. അഖിലേന്ത്യാ തലത്തിൽ ജെഇഇയിൽ 335 റാങ്ക് നേടിയ ജെഫിൻ 27ന് ജെഇഇ അഡ്വാൻസ്ഡ് എഴുതാനുള്ള തയാറെടുപ്പിലാണ്. കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ വിദേശത്ത് ഉന്നതപഠനം നടത്തണമെന്നാണ് ജെഫിന്‍റെ ആഗ്രഹം.

ജെഫിന്‍റെ പിതാവ് ബിജു ജോസഫ് ബംഗളൂരുവിൽ ജിഇ ഹെൽത്ത്കെയർ ഉദ്യോഗസ്ഥനാണ്. അമ്മ ഡിംപിൾ മാള വടക്കൻ കുടുംബാംഗമാണ്. എൻജിനിയറിംഗ് കോളജ് അധ്യാപികയായിരുന്ന ഡിംപിൾ മക്കളുടെ പഠനത്തിനു വേണ്ടി ജോലി ഉപേക്ഷിക്കുകയായിരുന്നു. ജെഫിന്‍റെ മൂത്ത സഹോദരൻ എമിൽ മദ്രാസ് ഐഐടിയിൽ രണ്ടാംവർഷ ഇലക്ട്രിക്കൽ എൻജിനിയറിംഗ് വിദ്യാർഥിയാണ്.