ബംഗളൂരു: യാത്രക്കാരെ മർദിച്ച സംഭവത്തിൽ കല്ലട ബസ് ജീവനക്കാർക്കെതിരേ കേരള സർക്കാർ നടപടിയെടുത്ത സാഹചര്യത്തിൽ അന്തർസംസ്ഥാന സ്വകാര്യബസുകളെ നിരീക്ഷിക്കാൻ കർണാടക ഒരുങ്ങുന്നു. അന്തർസംസ്ഥാന സ്വകാര്യബസുകളിലെ ജീവനക്കാരിൽ നിന്ന് യാത്രക്കാർക്ക് മോശം അനുഭവമുണ്ടാകുന്നതായി പരാതികൾ ഉയർന്നിരുന്നു. ഇത്തരത്തിൽ യാത്രക്കാർക്ക് നേരെ മോശമായി പെരുമാറുന്ന ജീവനക്കാർക്കെതിരേ കർശന നടപടിയെടുക്കാനാണ് ഗതാഗതവകുപ്പിൻറെ തീരുമാനം.
കല്ലട അടക്കം കേരളത്തിലേക്ക് സർവീസ് നടത്തുന്ന മിക്ക ബസുകളും കർണാടകയിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇക്കാരണത്താൽ വിഷയത്തിൽ കർണാടക മൗനം പാലിക്കുകയാണെന്ന് ആരോപണമുയർന്നിരുന്നു. എന്നാൽ പരാതി ലഭിച്ചാൽ കർശന നടപടിയെടുക്കുമെന്ന നിലപാടിലാണ് ഗതാഗത വകുപ്പ്.