ബംഗളൂരു: ദാസറഹള്ളി സെൻറ് ജോസഫ് ആൻഡ് ക്ലാരറ്റ് ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിൻറെ തിരുനാൾ നാളെ മുതൽ മേയ് ഒന്നുവരെ ആഘോഷിക്കും. നാളെ വൈകുന്നേരം ആറിന് ജപമാല, തിരുനാൾ കൊടിയേറ്റ്, തുടർന്ന് ദിവ്യബലിക്ക് ഫാ. ലിൻറോ പുല്ലാട്ട് സിഎംഎഫ് മുഖ്യകാർമികത്വം വഹിക്കും. രണ്ടാം തിരുനാൾ ദിനമായ 30ന് വൈകുന്നേരം ആറിന് ദിവ്യബലിക്കും ലദീഞ്ഞിനും നൊവേനയ്ക്കും ഫാ. ജോർജ് മൈലാടൂർ ഒകാം മുഖ്യകാർമികനാകും.
പ്രധാന തിരുനാൾ ദിനമായ മേയ് ഒന്നിന് രാവിലെ പത്തിന് പ്രസുദേന്തി വാഴ്ച, നൊവേന എന്നിവ നടക്കും. തുടർന്ന് നടക്കുന്ന ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ഫാ. ജോയ്സണ്‍ കിഴക്കേൽ മുഖ്യകാർമികത്വം വഹിക്കും. 12.30ന് സ്നേഹവിരുന്ന് ഉണ്ടായിരിക്കുമെന്ന് ഇടവക വികാരി ഫാ. ജോസഫ് മാധവത്ത്, സഹവികാരി ഫാ. മാത്യു മൂത്തേടം എന്നിവർ അറിയിച്ചു.