മംഗളൂരു: മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. മംഗളൂരു കാവൂർ ദെരെബെയ്ൽ ബോരുഗുഡ്ഡെയിൽ ശനിയാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം. നാൽപത്തിയഞ്ചുകാരനായ ശരണപ്പയാണ് ഭാര്യ മഞ്ജുളയെ കുത്തിക്കൊലപ്പെടുത്തിയത്. ഭാര്യയുടെ സ്വഭാവത്തെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
പുലർച്ചെ മഞ്ജുളയുടെ നിലവിളി കേട്ട് എത്തിയ അയൽവാസി സതീഷ് അമീൻ കണ്ടത് ശരണപ്പ ഭാര്യയെ കത്തികൊണ്ട് പലതവണ കുത്തുന്നതാണ്. സതീഷിനെ കണ്ട ശരണപ്പ കത്തി താഴെയിട്ട് ഓടിരക്ഷപെട്ടു. ഗുരുതരമായി പരിക്കേറ്റ മഞ്ജുള സംഭവസ്ഥലത്തുതന്നെ മരിച്ചു. ശരണപ്പയ്ക്കെതിരേ കേസെടുത്ത പോലീസ് ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചു.