ബംഗളൂരു: ബംഗളൂരു മലയാളി റൈറ്റേഴ്സ് ആൻഡ് അർട്ടിസ്റ്റ് ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡൻറ് സുധാകരൻ രാമന്തളിയുടെ അധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗത്തിൽ സെക്രട്ടറി രമ പ്രസന്ന പിഷാരടി പ്രവർത്തന റിപ്പോർട്ടും, ട്രഷറർ കെ.വി.പി. സുലൈമാൻ കണക്കും അവതരിപ്പിച്ചു.
തുടർന്ന് സംഘടനയുടെ പ്രസിഡൻറായി ടി.എ.കലിസ്റ്റസിനെ തെരഞ്ഞെടുത്തു. മുഹമ്മദ് കുനിങ്ങാട് (ജനറൽ സെക്രട്ടറി), കെ.വി.പി.സുലൈമാൻ (ട്രഷറർ), തങ്കച്ചൻ പന്തളം (വൈസ് പ്രസിഡൻറ്), ജി.കെ. കല, ജിബു ജമാൽ (ജോയിൻറ് സെക്രട്ടറിമാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. ഇവർക്കൊപ്പം ബംഗളൂരുവിലെ പ്രമുഖ എഴുത്തുകാരിൽ നിന്ന് പതിനഞ്ചു പേരെ പ്രവർത്തക സമിതി അംഗങ്ങളായും യോഗം ഐകകണ്ഠേന തെരഞ്ഞെടുത്തു.
ടി.എ.കലിസ്റ്റസ്, ഷംസുദ്ദീൻ കൂടാളി, കെ.ആർ. കിഷോർ, സുദേവ് പുത്തൻചിറ, കെ.പി. ഗോപാലകൃഷ്ണൻ, പി.ബി. അനിൽ, എം.ബി. മോഹൻദാസ് തുടങ്ങിയവർ പ്രസംഗിച്ചു. വിവർത്തന സാഹിത്യ സംഭാവനക്ക് കന്നഡ പുരസ്കാരം നേടിയ പ്രശസ്ത വിവർത്തകൻ കെ.കെ. ഗംഗാധരനെ യോഗം അനുമോദിച്ചു.