ബംഗളൂരു: ചുട്ടുപൊള്ളുന്ന ഉദ്യാനനഗരിയിൽ വചനമഴ ചൊരിഞ്ഞ് അഭിഷേകാഗ്നി കണ്‍വൻഷനു തുടക്കമായി. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ക്രൈസ്റ്റ് സ്കൂൾ മൈതാനത്ത് ആരംഭിച്ച കണ്വൻഷൻ മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആൻറണി കരിയിൽ ഉദ്ഘാടനം ചെയ്തു. അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസ് ഡയറക്ടർ ഫാ. സേവ്യർഖാൻ വട്ടായിലാണ് അഞ്ചുദിവസത്തെ കണ്വൻഷൻ നയിക്കുന്നത്.
കണ്‍വൻഷനോടനുബന്ധിച്ചു നടന്ന വചനപ്രതിഷ്ഠ മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആൻറണി കരിയിൽ നിർവഹിച്ചു. മാണ്ഡ്യ രൂപതയിലെ യുവജനങ്ങൾ എഴുതി തയാറാക്കിയ ബൈബിൾ കൈയെഴുത്തുപ്രതിയാണ് പ്രതിഷ്ഠയ്ക്കായി തെരഞ്ഞെടുത്തത്. വചനപ്രതിഷ്ഠയിൽ രൂപതാ വികാരി ജനറാൾ റവ. ഡോ. മാത്യു കോയിക്കര സിഎംഐയും പരി. കന്യാമറിയത്തിന്റെ തിരുസ്വരൂപത്തിൽ വികാരി ജനറാൾ മോണ്‍. ജോർജ് ആലൂക്കയും ഹാരാർപ്പണം നടത്തി.
മൈസൂരു ഹിങ്കൽ ഫൊറോനയിലെ വൈദികർ അർപ്പിച്ച സമൂഹബലിയോടെയാണ് കണ്‍വൻഷനു തുടക്കമായത്. രൂപതാധ്യക്ഷൻ മാർ ആൻറണി കരിയിൽ മുഖ്യകാർമികത്വം വഹിച്ചു. രൂപതാ വികാരി ജനറാൾമാരായ മോണ്‍. ജോർജ് ആലൂക്ക, റവ.ഡോ. മാത്യു കോയിക്കര സിഎംഐ, രൂപതാ ചാൻസലർ ഫാ. ജോമോൻ കോലഞ്ചേരി, പ്രൊക്യുറേറ്റർ ഫാ. സജി പരിയപ്പനാൽ, ഹിങ്കൽ ഇൻഫൻറ് ജീസസ് കത്തീഡ്രൽ വികാരി ഫാ. ടോമി മംഗലത്ത്, ബൈബിൾ കണ്വൻഷൻ കണ്‍വീനർ ഫാ. ബെന്നി പെങ്ങിപ്പറന്പിൽ, ജോയിൻറ് കണ്‍വീനർ ഫാ. ജോർജ് മൈലാടൂർ, ഫാ. മനോജ് അന്പലത്തുങ്കൽ, ഫാ. ആൻറണി മൂലമറ്റം, ഹിങ്കൽ ഫൊറോനാ വൈദികരായ ഫാ. ഗർവാസീസ്, ഫാ. ജോമി, ഫാ. പോൾ, ഫാ. മാർട്ടിൻ എന്നിവർ സഹകാർമികരായിരുന്നു. ദിവ്യബലിക്കു ശേഷം നടന്ന വചനപ്രഘോഷണത്തിന് ഫാ. സാംസണ് മണ്ണൂർ നേതൃത്വം നല്കി.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനു നടന്ന ദിവ്യബലിയിൽ സുൽത്താൻപാളയ സെൻറ് അൽഫോൻസാ ഫൊറോനാ ഇടവകകളിലെ വൈദികർ കാർമികരായി. തുടർന്നു നടന്ന വചനപ്രഘോഷണം അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. സേവ്യർഖാൻ വട്ടായിൽ നയിച്ചു. കണ്‍വൻഷന്റെ എല്ലാ ദിവസവും ഉച്ചയ്ക്ക് 2.30ന് ജപമാല, തുടർന്ന് ദിവ്യബലി, വചനപ്രഘോഷണം, ആരാധന എന്നിവ ഉണ്ടായിരിക്കും.