ബംഗളുരു: ബംഗളുരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലറായി ഡോ. അബ്രാഹം വെട്ടിയാങ്കൽ സിഎംഐ നിയമിതനായി. പത്തു വർഷമായി ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ പ്രോ വൈസ് ചാൻസിലറായി സേവനമനുഷ്ഠിച്ചുവരികയാണ്.
ഡോ. തോമസ് സി. മാത്യു സിഎംഐ വിരമിക്കുന്ന ഒഴിവിൽ വെള്ളിയാഴ്ച ഇദ്ദേഹം ചുമതലയേൽക്കും. കോട്ടയം ജില്ലയിലെ കാഞ്ഞിരമറ്റം വെട്ടിയാങ്കൽ കുടുംബാംഗമാണ്.
ഡോ. അബ്രാഹം ബംഗളുരു ധർമ്മാരാം വിദ്യാക്ഷേത്രത്തിൽ നിന്നും തത്ത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബിരുദം നേടി. കോഴിക്കോട് ദേവഗിരി കോളേജിൽ നിന്നും ഗണിതശാസ്ത്രത്തിൽ ബിരുദവും, മാസ്റ്റർ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.
ന്യൂയോർക്ക് അയോണ കോജജിനിന്നും കംന്പ്യൂട്ടർ സയൻസിൽ മാസ്റ്റർ ബിരുദവും ബംഗളുരു യൂണിവേഴ്സിറ്റിയിൽ നിന്നും പി.എച്ച്.ഡി. യും നേടിയിട്ടുണ്ട്.
മുപ്പതു വർഷമായി ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ സേവനമനുഷ്ഠിക്കുന്ന ഡോ. വെട്ടിയാങ്കൽ ക്രൈസ്റ്റ് ജൂനിയർ കോളജ് പ്രിൻസിപ്പൽ, ക്രൈസ്റ്റ് കോളജ് ഫിനാൻസ് ഓഫീസർ, ഗണിതശാസ്ത്രം അധ്യാപകൻ, ക്രൈസ്റ്റ് കോളജ് വൈസ് പ്രിൻസിപ്പൽ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
2008 മുതൽ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയുടെ പ്രോ വൈസ് ചാൻസിലറാണ്. ഡോ.തോമസ് സി. മാത്യു പത്തുവർഷമായി പ്രഥമ വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.