ബംഗളൂരു: രാജ്യത്തെ ആദ്യ അതിവേഗട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസ് കർണാടകയിലുമെത്തുന്നു. ബംഗളൂരു മംഗളൂരു, മംഗളൂരു ചെന്നൈ, മംഗളൂരു ഹൈദരാബാദ് റൂട്ടുകളിലായിരിക്കും വന്ദേ ഭാരത് സർവീസ് നടത്തുക. കേന്ദ്ര റെയിൽവേമന്ത്രി പീയുഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്. ഈ റൂട്ടുകളിൽ ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനം ഏർപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
ഈമാസം 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് ഫ്ളാഗ്ഓഫ് ചെയ്തത്. ന്യൂഡൽഹിക്കും വാരാണസിക്കുമിടയിലാണ് ആദ്യസർവീസ്. ജിപിഎസ് സംവിധാനവും സിസിടിവി കാമറകളുമടക്കമുള്ള നൂതന സംവിധാനങ്ങളും ട്രെയിനിലുണ്ട്.