ബംഗളൂരു: മാണ്ഡ്യ രൂപതയിൽ ആചരിച്ചുവരുന്ന യുവജനവർഷത്തിന്റെ സമാപനവും കണ്‍വൻഷനും ’ഹോപ് 2019’ മാർച്ച് മൂന്നിന് ധർമാരാം സെൻറ് തോമസ് ഫൊറോനാ പാരീഷ് ഹാളിൽ നടക്കും. രാവിലെ 9.30ന് വചനപ്രതിഷ്ഠ ധർമാരാം സെൻറ് തോമസ് ഫൊറോനാ വികാരി ഫാ. സിറിയക് മഠത്തിൽ സിഎംഐ നിർവഹിക്കും. തുടർന്ന് നടക്കുന്ന ദിവ്യബലിയിൽ മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആൻറണി കരിയിൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് ക്ലാസുകൾക്ക് നേതൃത്വം നൽകും. തുടർന്ന് വിവിധ കലാപരിപാടികൾ, മ്യൂസിക് ബാൻഡ് എന്നിവ ഉണ്ടായിരിക്കും.
രൂപതാ യുവജന ഡയറക്ടർ ഫാ. മനോജ് അന്പലത്തിങ്കൽ, ആനിമേറ്റർ സിസ്റ്റർ മീന, പ്രസിഡൻറ് റിൻറോ വർഗീസ്, ജനറൽ സെക്രട്ടറി ജിയോ വടക്കൻ, ഏയ്ഞ്ചൽ, ശീതൾ, ആകാശ്, ആൽജിൻ എന്നിവർ നേതൃത്വം നൽകും. ിൃശ2019ളലയ25ാമിറ്യമബൃൗുവേമ.ഷുഴ