+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എയറോ ഇന്ത്യ വ്യോമപ്രദർശനം 20 മുതൽ, വിവാദത്തിനിടയിലും വിസ്മയിപ്പിക്കാൻ റഫാൽ

ബംഗളൂരു: റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് വിവാദം കത്തിപ്പടരുമ്പോൾ ഇവിടെ യെലഹങ്ക വ്യോമതാവളത്തിൽ വിസ്മയം തീർക്കാൻ ഈ പോർവിമാനവുമുണ്ടാകും. ഈമാസം 20ന് ആരംഭിക്കുന്ന പന്ത്രണ്ടാമത് എയറോ ഇന്ത്യ വ്യോമപ്
എയറോ ഇന്ത്യ വ്യോമപ്രദർശനം 20 മുതൽ, വിവാദത്തിനിടയിലും വിസ്മയിപ്പിക്കാൻ റഫാൽ
ബംഗളൂരു: റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് വിവാദം കത്തിപ്പടരുമ്പോൾ ഇവിടെ യെലഹങ്ക വ്യോമതാവളത്തിൽ വിസ്മയം തീർക്കാൻ ഈ പോർവിമാനവുമുണ്ടാകും. ഈമാസം 20ന് ആരംഭിക്കുന്ന പന്ത്രണ്ടാമത് എയറോ ഇന്ത്യ വ്യോമപ്രദർശനത്തിന്‍റെ ശ്രദ്ധാകേന്ദ്രങ്ങളിലൊന്നായിരിക്കും റഫാൽ വിമാനം. മൂന്നു റഫാൽ യുദ്ധവിമാനങ്ങളാണ് ഫ്രാൻസ് യെലഹങ്കയിലെത്തിച്ചിരിക്കുന്നത്. രാജ്യം മുഴുവൻ ചർച്ചാവിഷയമായ ആകാശത്തിലെ ആ പടക്കുതിരയെ കാണാൻ വൻ ജനാവലി എത്തുമെന്ന് ഉറപ്പാണ്.

അഞ്ചുദിവസം നീണ്ടുനില്ക്കുന്ന വ്യോമപ്രദർശനത്തിൽ യുഎസ്, ഇംഗ്ലണ്ട്, റഷ്യ, ജർമനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുടെ വ്യോമസേനകൾ പങ്കെടുക്കും. രാജ്യത്തിനകത്തും പുറത്തുനിന്നുമായി 61 വിമാനങ്ങൾ പ്രദർശനത്തിലുണ്ടാകും. ഇന്ത്യയുടെ തദ്ദേശീയ യുദ്ധവിമാനമായ തേജസ്, വ്യോമസേനയുടെ മിറാഷ്- 2000, മിഗ്-21, മിഗ്-27, സുഖോയ്, വിന്‍റേജ് വിമാനങ്ങളും പ്രദർശനത്തിലെത്തും. വിവിധ രാജ്യങ്ങളുടെ എയറോബാറ്റിക് സംഘങ്ങൾക്കൊപ്പം രാജ്യത്തിന്‍റെ അഭിമാനമായ സുര്യകിരൺ എയറോബാറ്റിക് സംഘവും സാരംഗ് ഹെലികോപ്ടർ സംഘവും അഭ്യാസപ്രകടനങ്ങൾക്ക് നേതൃത്വം നല്കും. ഇന്ത്യയ്ക്കകത്തും പുറത്തുമായി പ്ര​തി​രോ​ധ രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന 365 ​ക​മ്പനി​കൾ പ്രദർശനത്തിൽ പങ്കാളികളാകും. പ്ര​തി​രോ​ധ​രം​ഗ​ത്തെ സാ​ങ്കേ​തി​ക ശ​ക്തി തു​റ​ന്നു​കാ​ട്ടു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ൽ ഭാ​ര​ത് ഇ​ല​ക്ട്രോ​ണി​ക്സ് ലി​മി​റ്റ​ഡ് പ്ര​തി​രോ​ധ ആ​വ​ശ്യ​ത്തി​നാ​യി നി​ർ​മി​ച്ച ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​ണ്ടാ​കും. പ്ര​ദ​ർ​ശ​ന​ത്തോ​ടൊ​പ്പം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​രോ​ധ​മ​ന്ത്രി​മാ​ർ ത​മ്മി​ലു​ള്ള ച​ർ​ച്ച​ക​ൾ, നി​ക്ഷേ​പ​ക​സം​ഗ​മം, നി​ക്ഷേ​പ​ക​രു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച എ​ന്നി​വ​യു​മു​ണ്ടാ​കും.

മുൻവർഷങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമായ ഇനങ്ങളാണ് ഇത്തവണ ഉൾപ്പെടുത്തിയിരിക്കുന്നത്. 21നു നടക്കുന്ന ഡ്രോൺ ഒളിംപിക്സ് ആണ് ഇതിൽ പ്രധാനം. ജാക്കുർ ഗവ. ഫ്ളൈയിംഗ് ട്രെയിനിംഗ് സ്കൂളിൽ നടക്കുന്ന മത്സരത്തിൽ ഫൈനലിലെത്തുന്നവർക്ക് എയറോ ഇന്ത്യയിൽ പങ്കെടുക്കാം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 57 കമ്പനികളുടെ ഡ്രോണുകൾ മത്സരത്തിൽ പങ്കെടുക്കും. രൂപകല്പന, നിരീക്ഷണ മികവ്, ഭാരം വഹിക്കാനുള്ള ശേഷി എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. വിജയിക്കുന്ന കമ്പനിക്ക് 38 ലക്ഷം രൂപയാണ് സമ്മാനം.

വ്യോമപ്രദർശനത്തിൽ ഇന്ത്യൻ വംശജയായ യുഎസ് ബഹിരാകാശ ഗവേഷക സുനിത വില്യംസും പങ്കെടുക്കും. എയറോ ഇന്ത്യയിൽ വനിതാദിനത്തിന്‍റെ ഭാഗമായി നടക്കുന്ന പ്രത്യേക പരിപാടികളിലാണ് സുനിത പങ്കെടുക്കുന്നത്. മേക്ക് ഇൻ ഇന്ത്യ പദ്ധതിക്കു കീഴിൽ പ്രതിരോധരംഗത്തെ സ്റ്റാർട്ടപ്പ് കമ്പനികളുടെ പങ്കാളിത്തവും ശ്രദ്ധേയമാകും. അഞ്ചുലക്ഷത്തോളം പേർ എയറോ ഇന്ത്യയിൽ പങ്കെടുക്കാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രദർശനത്തിനു മുന്നോടിയായുള്ള വിമാനങ്ങളുടെ പരിശീലനപ്പറക്കൽ ആരംഭിച്ചിട്ടുണ്ട്. പൂർണതോതിലുള്ള പരിശീലനം നാളെ ആരംഭിക്കും. പരിപാടിയുടെ ഇത്തവണത്തെ സംഘാടകരായ ഹിന്ദുസ്ഥാൻ എയറോനോട്ടിക് ലിമിറ്റഡ് (എച്ച്എഎൽ) വിവിധ പരിപാടികൾ ഏകോപിപ്പിക്കുന്നതിനായി 21 ഉപസമിതികളെ നിയോഗിച്ചിട്ടുണ്ട്.