ബംഗളൂരു: ബംഗളൂരു യാക്കോബായ സുറിയാനി സഭയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ നിനവേ കണ്വൻഷൻ ക്യൂൻസ് റോഡ് സെന്റ് മേരീസ് ദേവാലയത്തിൽ ഭദ്രാസന സെക്രട്ടറി ഫാ. ജോണ് ഐപ്പ് ഉദ്ഘാടനം ചെയ്തു.
"നിങ്ങൾ ഈ ലോകത്തോടു അനുരൂപരാകാതെ നിങ്ങളുടെ മനസിനെ പുതുക്കി രൂപാന്തരപ്പെടണം' എന്ന് ഉദ്ഘാടനം സന്ദേശത്തിൽ ആഹ്വാനം ചെയ്തു. നിനവേ ജനം ദൈവത്തിലേക്ക് മടങ്ങിവന്നതു പോലെ നമ്മളും മടങ്ങിവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു മുഖ്യ പ്രഭാഷണത്തിൽ ഫാ. ലിജോ വചനസന്ദേശം നൽകി. ഫെബ്രുവരി 11 തിങ്കൾ കെആർ പുരം സെന്റ് ഇഗ്നേഷ്യസ് ദേവാലയത്തിലും 12 ചൊവ്വ ഹൊസാ റോഡ് ഗ്രിഗോറിയോസ് പള്ളിയിലും റവ. ജോണ്സൻ എം. ജോണ്, ഫാ. എബി പോൾ എന്നിവർ വചനശുശ്രൂഷ നിർവഹിക്കും.
റിപ്പോർട്ട്: ഫാ. ജോണ് ഐപ്പ്