+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ധർമസ്ഥലയിൽ മഹാമസ്തകാഭിഷേകത്തിനു തുടക്കമായി

മംഗളൂരു: ധർമസ്ഥലയിലെ രത്നഗിരി മലനിരകളിൽ പത്തുദിവസം നീളുന്ന മഹാമസ്തകാഭിഷേകത്തിനു തുടക്കമായി. 39 അടി ഉയരത്തിലുള്ള ബാഹുബലി പ്രതിമയിലെ മഹാമസ്തകാഭിഷേകത്തിനു സാക്ഷിയാകാൻ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നി
ധർമസ്ഥലയിൽ മഹാമസ്തകാഭിഷേകത്തിനു തുടക്കമായി
മംഗളൂരു: ധർമസ്ഥലയിലെ രത്നഗിരി മലനിരകളിൽ പത്തുദിവസം നീളുന്ന മഹാമസ്തകാഭിഷേകത്തിനു തുടക്കമായി. 39 അടി ഉയരത്തിലുള്ള ബാഹുബലി പ്രതിമയിലെ മഹാമസ്തകാഭിഷേകത്തിനു സാക്ഷിയാകാൻ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് രത്നഗിരി മലയിലേക്ക് എത്തുന്നത്.

ശ്രീമഞ്ജുനാഥ ക്ഷേത്രത്തിലെ പഞ്ചാമൃതാഭിഷേകത്തിനു ശേഷമാണ് ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് വിഗ്രഹങ്ങളുമേന്തി വാദ്യമേളങ്ങളുടെ അകമ്പടിയോടെ രത്നഗിരി മലയിലേക്ക് പ്രദക്ഷിണവും നടന്നു. കലശങ്ങളുമേന്തി വനിതകളും ശ്ലോകങ്ങൾ ഉരുവിട്ട് പുരുഷന്മാരും പ്രദക്ഷിണത്തിൽ പങ്കാളികളായി. സാഗർ മുനി മഹാരാജ്, വർദ്ധമാന മുനി മഹാരാജ്, കർക്കലയിൽ നിന്നുള്ള ലളിതാകീർത്തി ഭട്ടാരക മഹാസ്വാമി എന്നിവരുൾപ്പെടെ 80 കർമികൾ പ്രദക്ഷിണത്തിനു നേതൃത്വം നല്കി.