ബംഗളൂരു: ഐടി മേഖലയിലെ തൊഴിലന്വേഷകരുടെ പറുദീസയായി രാജ്യത്തിൻറെ ഐടി തലസ്ഥാനനഗരി. ഐടി മേഖലയിൽ മാത്രം മുൻവർഷത്തേക്കാൾ 22 ശതമാനം തൊഴിൽവർധനയാണ് ബംഗളൂരു രേഖപ്പെടുത്തിയത്. മറ്റു മേഖലകളിലെ തൊഴിലവസരങ്ങളിൽ 13 ശതമാനത്തിൻറെ വർധനയുമുണ്ടായി. ഓണ്‍ലൈൻ തൊഴിൽ വെബ്സൈറ്റായ നൗകരി ആണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്.
ബംഗളൂരുവിൽ ഐടി മേഖലയിലും ഇതരമേഖലകളിലും ദിനംപ്രതി സ്റ്റാർട്ട്അപ്പുകളുടെയും സ്ഥാപനങ്ങളുടെയും എണ്ണം വർധിച്ചുവരികയാണെന്നും കണക്കുകൾ പറയുന്നു. അടിസ്ഥാന സൗകര്യങ്ങളും വർധിക്കുന്നതോടെ തൊഴിലവസരങ്ങളിലും വർധനയുണ്ടാകുന്നു. ഇതാണ് ബംഗളൂരുവിനെ തൊഴിലന്വേഷകരുടെ ഇഷ്ടയിടമാക്കി മാറ്റുന്നത്.
രാജ്യത്തെ മറ്റു മെട്രോ നഗരങ്ങളിലും മുൻവർഷത്തെ അപേക്ഷിച്ച് തൊഴിലവസരങ്ങളിൽ വർധനയുണ്ടായിട്ടുണ്ടെങ്കിലും എല്ലാവരെയുംകാൾ ഒരുപടി മുന്നിലാണ് ബംഗളൂരു. രണ്ടാം സ്ഥാനത്തുള്ള പൂനയിൽ 20 ശതമാനം തൊഴിൽവർധനയാണ് രേഖപ്പെടുത്തിയത്. ഐടി ഇതരമേഖലയിൽ 15 ശതമാനവും വർധനയുണ്ടായി. മുംബൈ, കോൽക്കത്ത, ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങളാണ് പൂനയ്ക്കു പിന്നിലുള്ളത്.