ബംഗളൂരു: സംസ്ഥാനത്തെ വിമാനത്താവളങ്ങളുടെ പേര് മാറ്റാനൊരുങ്ങി കുമാരസ്വാമി സർക്കാർ. വിമാനത്താവളങ്ങളുടെ പേര് മാറ്റുന്നതുസംബന്ധിച്ച് മുഖ്യമന്ത്രി കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവിന് കത്തെഴുതി.
ബെലാഗവി വിമാനത്താവളത്തെ കിട്ടൂർ റാണി ചന്നമ്മ വിമാനത്താവളം എന്നും ഹുബ്ബള്ളി വിമാനത്താവളത്തിന്റെ പേര് സങ്കോളി രായണ്ണ വിമാനത്താവളമെന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്.
നേരത്തെ സിദ്ധരാമയ്യ സർക്കാർ ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം എന്നാക്കിയിരുന്നു.