ബംഗളൂരു: സൗദിയിലേക്കു പോകാനിരിക്കുന്ന ഉദ്യോഗാർഥികൾക്കും വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്താനുള്ള സൗകര്യം നോർക്ക റൂട്ട്സിൻറെ ബംഗളൂരു ഓഫീസിൽ ആരംഭിച്ചു. ഇതിനായി അസൽ സർട്ടിഫിക്കറ്റുകൾ, അവസാനവർഷ മാർക്ക് ലിസ്റ്റ്, പാസ്പോർട്ട്, പാൻ/ആധാർ കാർഡ്, ഓഫർ ലെറ്റർ പകർപ്പ്, വീസ പകർപ്പ് എന്നിവ ഹാജരാക്കണം. അപേക്ഷകർ നോർക്കയുടെ സർവീസ് ചാർജായി 708 രൂപയും എച്ച്ആർഡി ഫീസായി 75 രൂപയും സൗദി എംബസി ഫീസ് ആയി 3,500 രൂപയും അടയ്ക്കണം.
യുഎഇ, കുവൈറ്റ്, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിലേക്കും അപ്പോസ്റ്റൽ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തലുകൾക്കും നിലവിൽ നോർക്ക റൂട്ട്സിൽ സൗകര്യമുണ്ട്.
ഫോണ്: 08025505090, 18004253939
യുഎഇ, കുവൈറ്റ്, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിലേക്കും അപ്പോസ്റ്റൽ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തലുകൾക്കും നിലവിൽ നോർക്ക റൂട്ട്സിൽ സൗകര്യമുണ്ട്.
ഫോണ്: 08025505090, 18004253939