ബംഗളൂരു: ഞായറാഴ്ചകളിൽ നമ്മ മെട്രോ ട്രെയിനുകൾ ഇനി രാവിലെ ഏഴിന് സർവീസ് തുടങ്ങും. നിലവിൽ മറ്റു ദിവസങ്ങളിൽ രാവിലെ അഞ്ചിനു മെട്രോ ഓടിത്തുടങ്ങുന്പോൾ ഞായറാഴ്ചകളിൽ രാവിലെ എട്ടിനാണ് ആദ്യസർവീസ്. ഇത് യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന് പരാതികളുയർന്ന സാഹചര്യത്തിലാണ് അന്നേദിവസം ഒരുമണിക്കൂർ നേരത്തെ സർവീസ് തുടങ്ങുന്നത്.
എല്ലാ ഞായറാഴ്ചകളിലും പുലർച്ചെ ഒന്നു മുതൽ ട്രാക്ക് പരിശോധനയും അറ്റകുറ്റപ്പണികളും നടത്തുന്നതിനാലാണ് അന്ന് വൈകി സർവീസ് ആരംഭിക്കുന്നത്. നേരത്തെ എല്ലാദിവസങ്ങളിലും രാവിലെ അഞ്ചിനായിരുന്നു സർവീസ് ആരംഭിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം ജൂണ്‍ മുതൽ ഞായറാഴ്ചകളിലെ സമയക്രമം മാറ്റുകയായിരുന്നു. അതിരാവിലെ നഗരത്തിൽ വന്നിറങ്ങുന്ന മെട്രോ യാത്രികരാണ് ഇതോടെ ബുദ്ധിമുട്ടിലായത്.