ബംഗളൂരു: ഇന്ദിരാനഗർ കെഎന്ഇ ട്രസ്റ്റ് പ്രൈമറി സ്കൂൾ വാർഷിക കായികമേള നടത്തി. അതിഥികളെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. തുടർന്നു നടന്ന മാർച്ച് പാസ്റ്റിൽ അതിഥികൾ സലൂട്ട് സ്വീകരിച്ചു. കോർപ്പറേറ്റർ ആനന്ദ് കുമാർ കായികമേള ഉദ്ഘാടനം ചെയ്തു. കെഎന്ഇ ട്രസ്റ്റ് പ്രസിഡൻറ് സി.എച്ച്. പത്മനാഭൻ അധ്യക്ഷത വഹിച്ചു.
ദേശീയ ബാഡ്മിൻറണ് താരം പ്രകാശ് ജോളി വിശിഷ്ടാതിഥിയായിരുന്നു. അതിഥികൾ ക്യാപ്റ്റ·ാർക്ക് ദീപശിഖ കൈമാറിയതോടെ കായികമേളക്ക് തുടക്കമായി. കേരളസമാജം ജനറൽ സെക്രട്ടറി റജികുമാർ, കഐൻഇ ട്രസ്റ്റിമാരായ അനീഷ് കൃഷ്ണൻ, രാജഗോപാൽ, ഹെഡ്മിസ്ട്രസ് ഗിരിജ ഋഷികേശ്, സുബേദാർ മേജർ ഹർഭജൻസിംഗ്, സുബേദാർ മേജർ വാമചന്ദ്ര, വൈസ് പ്രിൻസിപ്പൽ കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു. മത്സരവിജയികൾക്ക് സമ്മാനദാനവും നടത്തി.