+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുരുക്കഴിക്കുമോ ആറുവരി മേൽപാലങ്ങൾ?, പദ്ധതി ജനുവരിയിൽ

ബംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമായി നിർദേശിച്ച ആറുവരി മേൽപാലങ്ങളുടെ നിർമാണം ജനുവരിയിൽ ആരംഭിക്കും. നോർത്ത് സൗത്ത്, ഈസ്റ്റ് വെസ്റ്റ്, സെൻട്രൽ മേഖലകളിലായി എലിവേറ്റഡ് പാതകൾ നിർമിക്കുന്ന പദ്ധ
കുരുക്കഴിക്കുമോ ആറുവരി മേൽപാലങ്ങൾ?, പദ്ധതി ജനുവരിയിൽ
ബംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമായി നിർദേശിച്ച ആറുവരി മേൽപാലങ്ങളുടെ നിർമാണം ജനുവരിയിൽ ആരംഭിക്കും. നോർത്ത്- സൗത്ത്, ഈസ്റ്റ്- വെസ്റ്റ്, സെൻട്രൽ മേഖലകളിലായി എലിവേറ്റഡ് പാതകൾ നിർമിക്കുന്ന പദ്ധതിക്ക് 25,495 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടത്തിൽ വിവിധ ഭാഗങ്ങളിലായി നിർമിക്കുന്ന പാതയ്ക്ക് 102.04 കിലോമീറ്റർ ദൈർഘ്യമുണ്ടാകും. 2021ൽ പദ്ധതി പൂർത്തിയാകുമെന്നാണ് സർക്കാരിന്‍റെ പ്രതീക്ഷ.

ആറുവരിപ്പാതകളാണ് പദ്ധതിയിലെങ്കിലും പ്രദേശങ്ങളുടെ പ്രത്യേകതയനുസരിച്ച് ചിലയിടങ്ങളിൽ നാലുവരിയായിരിക്കും. പൊതു-സ്വകാര്യപങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിക്കായി 92 ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. പദ്ധതിക്കായി 3,700 മരങ്ങൾ മുറിച്ചുമാറ്റേണ്ടതായി വരും. ഇവയ്ക്കു പകരം നൂറേക്കർ സ്ഥലത്ത് വൃക്ഷത്തൈകൾ നടാനും പദ്ധതിയുണ്ട്.

നഗരത്തിൽ എലിവേറ്റഡ് പാതകൾ നിർമിക്കാനായി മുഖ്യമന്ത്രി കുമാരസ്വാമി കഴിഞ്ഞ ബജറ്റിൽ‌ 1,000 കോടി രൂപ വകയിരുത്തിയിരുന്നു. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ മുഖ്യമന്ത്രി പദ്ധതി സുതാര്യമായി നടപ്പാക്കാനും നിയമതടസങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്താനും നിർദേശം നല്കി.