ബംഗളൂരു: നൂതന സാങ്കേതികവിദ്യകളെ അടുത്തറിയാൻ സഹായിക്കുന്ന ബംഗളൂരു ടെക് സമ്മിറ്റ് നവംബർ 29 മുതൽ ഡിസംബർ ഒന്നുവരെ ബംഗളൂരു പാലസ് ഗ്രൗണ്ടിൽ നടക്കും. ഇന്നവേഷൻ ആൻഡ് ഇംപാക്ട് എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന മേളയിൽ ബയോടെക്നോളജി, നാനോ ടെക്നോളജി തുടങ്ങിയ മേഖലകൾ ചർച്ചയാകും.
ഫ്രാൻസ്, ജർമനി, ഓസ്ട്രേലിയ, ജപ്പാൻ, ഫിൻലൻഡ്, നെതർലൻഡ്, ഗ്രീസ്, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളിൽ നിന്നായി മൂവായിരത്തോളം പ്രതിനിധികൾ മേളയിൽ പങ്കെടുക്കും. മേളയോടനുബന്ധിച്ച് ഡ്രോണ്‍ പറത്തൽ മത്സരവും നടക്കും.