ബംഗളൂരു: കേരളസമാജം വൈറ്റ് ഫീൽഡ് സോണിൻറെ നേതൃത്വത്തിൽ കുടുംബ സംഗമവും ശിശുദിനാഘോഷവും സംഘടിപ്പിച്ചു. വൈറ്റ് ഫീൽഡ് തലശേരി ഹാളിൽ നടന്ന പരിപാടി കേരളസമാജം പ്രസിഡൻറ് സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈറ്റ്ഫീൽഡ് സോണ്‍ ചെയർമാൻ ഡി. ഷാജി അധ്യക്ഷത വഹിച്ചു. കേരളസമാജം ജോയിൻറ് സെക്രട്ടറി ജെയ്ജോ ജോസഫ്, കഐൻഇ ട്രസ്റ്റ് സെക്രട്ടറി സി. ഗോപിനാഥൻ, കണ്‍വീനർ ഒ.കെ. അനിൽകുമാർ, കെ. ദാമോദരൻ, ജിജു സിറിയക്, സൈജ വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കേരളസമാജം കുടുംബംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി.