ബംഗളൂരു: സാന്തോം പ്രഫഷണൽ ഫോറത്തിൻറെയും സെൻറ് തോമസ് യൂത്തിൻറെയും ആഭിമുഖ്യത്തിൽ ക്രൈസ്റ്റ് കൾച്ചർ ടീം യുവജനങ്ങൾക്കായി മോറിയ മീറ്റ് 2018 എന്ന പേരിൽ യുവജനധ്യാനം നടത്തി. ഈമാസം 17,18 തീയതികളിലായി നടന്ന ധ്യാനത്തിൽ മാണ്ഡ്യ രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും ദിവ്യകാരുണ്യകേന്ദ്രങ്ങളിൽ നിന്നുമായി 650ലധികം യുവജനങ്ങൾ പങ്കെടുത്തു.