ബംഗളൂരു: ഹുളിമാവ് സാന്തോം ദേവാലയത്തിൽ മിഷൻ ഫെസ്റ്റ് 2018 എന്ന പേരിൽ ഭക്ഷ്യ, സാംസ്കാരികമേള സംഘടിപ്പിക്കുന്നു. ഈമാസം 18നു നടക്കുന്ന മേളയിൽ കേരളത്തിൻറെ തനതു രുചികൾ അവതരിപ്പിക്കുന്ന ഭക്ഷ്യമേളയും വിവിധ കലാപരിപാടികളും കായികമത്സരങ്ങളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മാണ്ഡ്യ രൂപതയുടെ മേൽനോട്ടത്തിലുള്ള ജ്യോതിർ വികാസയിലെ എച്ച്ഐവി ബാധിതരായ കുട്ടികൾക്കു വേണ്ടിയുള്ള ധനശേഖരണാർഥമാണ് മേള സംഘടിപ്പിക്കുന്നത്. മേളയ്ക്കായുള്ള കൂപ്പണുകൾ സാന്തോം ദേവാലയ ഓഫീസിൽ ലഭ്യമാകും.