ബംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഏഴു പുതിയ റൂട്ടുകളിലേക്ക് വിമാനസർവീസ് നടത്താൻ ബാംഗളൂർ ഇൻറർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ഒരുങ്ങുന്നു. തായ്ലൻഡിലെ ഫുകേതിലേക്ക് നേരിട്ടുള്ള വിമാനസർവീസ് ഉൾപ്പെടെയാണിത്. അഞ്ചുമാസം നീളുന്ന ശൈത്യകാല ഷെഡ്യൂളിൽ രണ്ടു വിമാനക്കന്പനികളെക്കൂടി ഉൾപ്പെടുത്തിയിട്ടുമുണ്ട്. ഇതോടെ ബംഗളൂരുവിൽ നിന്ന് വിമാനസർവീസ് നടത്തുന്ന റൂട്ടുകളുടെ എണ്ണം 82 ആയി. 53 ആഭ്യന്തരപാതകളും 29 അന്താരാഷ്ട്ര പാതകളും ഉൾപ്പെടെയാണിത്.
ഇൻഡിഗോ, എയർ ഇന്ത്യ, ഗോഎയർ എന്നീ വിമാനക്കന്പനികൾ ബംഗളൂരുവിൽ നിന്ന് എട്ട് അന്താരാഷ്ട്രകേന്ദ്രങ്ങളിലേക്ക് അധികസർവീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇൻഡിഗോ എയർലൈൻസ് മാലി, ബാങ്കോക്ക്, ക്വലാലംപുർ, ഹോങ്കോംഗ്, കാഠ്മണ്ഡു എന്നിവിടങ്ങളിലേക്കും എയർഇന്ത്യ ബാങ്കോക്ക്, ലണ്ടൻ എന്നിവിടങ്ങളിലേക്കും ഗോ എയർ മാലിയിലേക്കുമാണ് പ്രതിദിനം അധികസർവീസുകൾ നടത്തുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് നാളെ മുതൽ സിംഗപ്പൂരിലേക്ക് ആഴ്ചയിൽ നാലുതവണ സർവീസ് നടത്തുന്ന റൗണ്ട് ട്രിപ്പ് ഫ്ളൈറ്റ് ആരംഭിക്കുമെന്നും ബിയാൽ അറിയിച്ചു.