ബംഗളൂരു: സംസ്ഥാനത്തെ തീയറ്ററുകളുടെ വാർഷിക ഫീ കുത്തനെ ഉയർത്തി സർക്കാർ. കാർഷിക കടങ്ങൾ എഴുതിത്തള്ളുന്നതിന് അധികവരുമാനം കണ്ടെത്തുന്നതിൻറെ ഭാഗമായാണ് ഫീ വർധിപ്പിച്ചത്. നൂറു ചതുരശ്ര മീറ്ററിന് 4500 രൂപയായാണ് നിരക്ക് വർധിപ്പിച്ചത്. നിലവിൽ 1000 രൂപയാണ് ലൈസൻസ് ഫീസ്.
1994നു ശേഷം ആദ്യമായാണ് സംസ്ഥാനത്ത് തീയറ്റർ ലൈസൻസ് ഫീ ഉയർത്തുന്നത്. അതേസമയം, ഫീസ് ഉയർത്തിയത് തങ്ങൾക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് തീയറ്റർ ഉടമകൾ പ്രതികരിച്ചു. നഷ്ടം നികത്താൻ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാതെ മാർഗമില്ലെന്നാണ് തീയറ്റർ ഉടമകളുടെ പക്ഷം. നിലവിൽ രാജ്യത്ത് ഏറ്റവും കൂടിയ ടിക്കറ്റ് നിരക്കുള്ള നഗരങ്ങളിലൊന്നാണ് ബംഗളൂരു.