ബംഗളൂരു: പൂജ അവധിക്ക് ഒരു മാസം ശേഷിക്കേ കേരളത്തിലേക്കുള്ള ട്രെയിനുകളിൽ ടിക്കറ്റുകൾ കിട്ടാനില്ല. ഈ ദിവസങ്ങളിൽ കേരളത്തിലേക്കുള്ള സ്വകാര്യബസുകളിൽ ബുക്കിംഗ് നേരത്തെ ആരംഭിച്ചിരുന്നുവെങ്കിലും തിരക്ക് മുതലെടുത്ത് കൂടിയ നിരക്കാണ് ഇവർ യാത്രക്കാരിൽ നിന്ന് ഈടാക്കുന്നത്. ഈ സാഹചര്യത്തിൽ കേരള, കർണാടക ആർടിസികളാണ് മലയാളികളുടെ ആശ്രയം. അടുത്ത ദിവസം തന്നെ ഇവയിലേക്കുള്ള ബുക്കിംഗ് ആരംഭിക്കും.
ഇത്തവണ മഹാനവമി വ്യാഴാഴ്ച ആയതിനാൽ അടുപ്പിച്ചു നാലു ദിവസം അവധി കിട്ടുമെന്നതിനാൽ നിരവധിപ്പേരാണ് ഇത്തവണ പൂജ അവധിക്ക് നാട്ടിൽ പോകാനിരിക്കുന്നത്. തിരക്ക് കൂടുന്നതനുസരിച്ച് ഇരു ആർടിസികളും സ്പെഷൽ ബസുകൾ പ്രഖ്യാപിക്കുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ.