ബംഗളൂരു: മഹാത്മ ഗാന്ധിയുടെ നൂറ്റിഅന്പതാം ജന്മവാർഷികത്തിന്റെ ഭാഗമായി ’ശുചിത്വമാണ് സേവ’ എന്ന പദ്ധതിക്ക് ആർട് ഓഫ് ലിവിംഗ് അന്താരാഷട്ര ആസ്ഥാനമായ ബംഗളൂരു ആശ്രമത്തിൽ ശ്രീ ശ്രീ രവിശങ്കർ ആയിരത്തിലേറെ അനുയായികൾക്കൊപ്പം ശുഭാരംഭംകുറിച്ചു.
രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങളെ ശുചീകരണ സേവനസന്നദ്ധരാക്കിയതിന് വീഡിയോ കോണ്‍ഫറൻസിലൂടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീ ശ്രീ ഗുരുദേവിന് രാഷ്ട്രത്തിന്റെ കൃതജ്ഞതയർപ്പിച്ചു. കനക് പൂര റോഡിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ ആയിരക്കണക്കിന് എഒഎൽ വോളണ്ടിയർമാർ അദ്ദേഹത്തിന് പിന്നിൽ അണിനിരന്നു.
ആർട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്റെ സഹായത്തോടുകൂടി രാജ്യത്താകമാനം 62000 ശൗചാലയങ്ങൾ പണിതു കഴിഞ്ഞു. കൂടാതെ 1000 ബയോഗ്യാസ് പ്ലാന്റുകൾ, 11 മാലിന്യ സംസ്കരണ പ്ലാന്റുകൾ, എന്നിവയിലൂടെ അന്പലങ്ങൾ, പള്ളികൾ, പച്ചക്കറി മാർക്കറ്റുകൾ, മുനിസിപ്പൽ കോർപ്പറേഷനുകൾ എന്നിവ വഴി 11. 5 ലക്ഷം കിലോ ഗ്രാം മാലിന്യം സംസ്കരിക്കപ്പെടുന്നുമുണ്ട്. ഇതിനകം 40,500 ശുചികരണ യജ്ഞങ്ങൾ 52,466 ശുചിത്വ ബോധന ക്യാന്പുകൾ എന്നിവ ആർട് ഓഫ് ലിവിംഗ് വോളന്റിയേഴ്സ് ഇതിനകം സംഘടിപ്പിച്ചു കഴിഞ്ഞു.
വീഡിയോ കോണ്‍ഫറൻസിൽ ശ്രീ ശ്രീയെ കൂടാതെ അമിതാബ് ബച്ചൻ, രത്തൻ ടാറ്റാ, ദൈനിക് ജാഗരണ്‍ ഗ്രൂപ്പ്, ആസാമിലും ദിൽബർഗയിലും നിന്നുള്ള നവോദയ സ്കൂളുകളിൽ നിന്നുമുള്ള പ്രതിനിധികൾ എന്നിവരും പങ്കെടുക്കുകയുണ്ടായി.