ബംഗളൂരു: ബംഗളൂരു മലയാളി ഫോറത്തിന്റെ നേതൃത്വത്തിൽ പ്രളയദുരിതാശ്വാസത്തിന്റെ ഭാഗമായി രണ്ടാംഘട്ട പുനരധിവാസ പ്രവർത്തനങ്ങൾ കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയുടെ ഭാഗമായ വി.പി തുരുത്തിൽ നടത്തി.
ഫോറത്തിന്റെ രണ്ടായിരം രൂപയുടെ സാധനസാമഗ്രികളുടെ കിറ്റ് സംവിധായകൻ കമൽ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് മെൻറോ ഐസക്, സെക്രട്ടറി മധു കലമാനൂർ, ട്രഷറർ ഷിബു ശിവദാസ്, വൈസ് പ്രസിഡൻറ് പി.ജെ. ജോജോ, സാമൂഹ്യപ്രവർത്തകൻ സൈതവൻ എന്നിവർ പ്രസംഗിച്ചു. 450 കിറ്റുകളാണ് ദുരിതബാധിതർക്ക് സംഘടന വിതരണം ചെയ്തത്. ശുചീകരണപ്രവർത്തനങ്ങൾക്കായി 700 കിലോ ബ്ലീച്ചിംഗ് പൗഡർ വി.പി. തുരുത്ത് കൗണ്‍സിലർ ദേവസിക്ക് കൈമാറി. പ്രകാശ് തോമസ്, സൈമണ്‍ തലക്കോടൻ, ഷാജി ആർ. പിള്ള, പ്രിജി, ചാർളി മാത്യു, ഗോപാലകൃഷ്ണൻ, ഇ.ജെ. സജീവ്, അരുണ്‍, ഷാജു ദേവസി തുടങ്ങിയവർ നേതൃത്വം നല്കി.