ബംഗളൂരു: ഹെബ്ബഗോഡി പരിശുദ്ധ വ്യാകുലമാതാ ദേവാലയത്തിൽ പരി. വ്യാകുലമാതാവിന്റെയും വി. അൽഫോൻസാമ്മയുടെയും വി. സെബസ്ത്യാനോസിന്റെയും തിരുനാൾ ഈമാസം 20 മുതൽ 23 വരെ നടക്കും. 20ന് വൈകുന്നേരം 5.45ന് വികാരി ഫാ. ലാലു തടത്തിലാങ്കൽ എംഎസ്എഫ്എസ്, ഫാ. ടോണി എറണിയാകുളത്തിൽ എംഎസ്എഫ്എസ്, ഫാ. നിർമൽ പുളിക്കലത്ത് എംഎസ്എഫ്എസ് എന്നിവർ തിരുനാളിന് തുടക്കം കുറിച്ച് കൊടിയേറ്റും. തുടർന്ന് ആറിന് നടക്കുന്ന ദിവ്യബലിയിൽ ഫാ. ജോബി എടത്താഴെ സിഎസ്ടി മുഖ്യകാർമികത്വം വഹിക്കും.
21ന് വൈകുന്നേരം ആറിന് ദിവ്യബലിക്കും നൊവേനയ്ക്കും പ്രിസണ്‍ മിനിസ്ട്രി ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ മുഖ്യകാർമികത്വം വഹിക്കും. 22ന് വൈകുന്നേരം ആറിന് ദിവ്യബലിക്കും നൊവേനയ്ക്കും മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആൻറണി കരിയിൽ മുഖ്യകാർമികനാകും. പുതിയതായി പണികഴിപ്പിക്കുന്ന ദേവാലയത്തിൻറെ ശിലാ ആശീർവാദവും തുടർന്ന് നടക്കും.
പ്രധാന തിരുനാൾ ദിനമായ 23ന് രാവിലെ ഒന്‍പതിന് വാർഡുകളിലേക്ക് അന്പ് എഴുന്നള്ളിപ്പ്. വൈകുന്നേരം 4.15ന് ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് മാണ്ഡ്യ രൂപതാ വികാരി ജനറാൾ റവ.ഡോ. മാത്യു കോയിക്കര സിഎംഐ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവയും നടക്കും. സിംഗെന അഗ്രഹാരയിലെ ഒഎൽഎസ് ചാപ്പലിലാണ് തിരുക്കർമങ്ങൾ നടക്കുന്നത്. തിരുനാളിൻറെ വിജയത്തിനായി വികാരി ഫാ. ലാലു തടത്തിലാങ്കൽ എംഎസ്എഫ്എസ്, ഫാ. ടോണി എറണിയാകുളത്തിൽ എംഎസ്എഫ്എസ്, ഫാ. നിർമൽ പുളിക്കലത്ത് എംഎസ്എഫ്എസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.