ബംഗളൂരു: കേരളത്തിലെ ദുരിതബാധിതർക്കായി സുവർണകർണാടക കേരളസമാജം ബംഗളൂരു ഈസ്റ്റ്, കൻറോണ്‍മെൻറ് സോണുകൾ കമ്മനഹള്ളി എക്കോ സെൻററുമായി ചേർന്ന് സ്വരൂപിച്ച അവശ്യസാധനങ്ങളുടെ ആദ്യ ട്രക്ക് പുറപ്പെട്ടു. വയനാട്ടിലെ മാനന്തവാടി കേന്ദ്രീകരിച്ചാണ് ആദ്യ ട്രക്കിൽ നിന്നുള്ള സാധനങ്ങൾ വിതരണം നടത്തുക. അരി, കുടിവെള്ളം, ബെഡ്ഷീറ്റ്, പയർവർഗങ്ങൾ, വസ്ത്രങ്ങൾ, സാനിറ്ററി പാഡ്, പാത്രങ്ങൾ, പായകൾ, പേസ്റ്റ്, ബ്രഷ്, മെഡിസിൻ തുടങ്ങിയവയാണ് ആദ്യ ട്രക്കിൽ സമാഹരിച്ചിരിക്കുന്നത്. ഇതിനുശേഷം കേരളത്തിലെ മറ്റു ഭാഗങ്ങളിലേക്കും സംഘടനയുടെ ട്രക്കുകൾ അയക്കാൻ തീരുമാനമെടുത്തതായി ചെയർമാൻമാരായ കെ.ജെ. ബൈജു, ഷാജൻ ജോസഫ് എന്നിവർ അറിയിച്ചു.
കൂടുതൽ ദുരിതാശ്വാസ സമാഹരണങ്ങൾക്കും പ്രവർത്തനങ്ങൾക്കുമായി ഇന്ന് രാവിലെ 11 മുതൽ അഞ്ചു വരെ കമ്മനഹള്ളി ഓയിൽ മിൽ റോഡിലുള്ള സുവർണകർണാടക കേരളസമാജം ബംഗളൂരു ഈസ്റ്റ് ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നന്പർ: 9448172775
കേരളസമാജം ബംഗളൂരു നോർത്ത്വെസ്റ്റിന്റെ സാമൂഹികപ്രവർത്തനത്തിൻറെ ഭാഗമായി, മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളജനതയ്ക്ക് സഹായം നല്കി. ആദ്യഘട്ടമായി എട്ടു ടണ്‍ അരിയും രണ്ടു ടണ്‍ പലവ്യഞ്ജനങ്ങളും കയറ്റിയ വണ്ടി വയനാട്ടിലേക്ക് ഇന്നലെ പുറപ്പെട്ടു. സമാജം പ്രസിഡൻറ് ടി.കെ. ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡൻറ് മാത്തുക്കുട്ടി ചെറിയാൻ, ട്രഷറർ സുഗതകുമാരൻ നായർ, ജോയിൻറ് സെക്രട്ടറി ബാലചന്ദ്രൻ, ആർ. മുരളീധർ, ഹരികൃഷ്ണൻ, രാമചന്ദ്രൻ, ജോസഫ്, ജോയിൻറ് ട്രഷറർ രാജേഷ് കൃഷ്ണൻ, രഘുനാഥൻ പിള്ള, വിശ്വനാഥൻ പിള്ള എന്നിവർ ദുരിതാശ്വാസ ക്യാന്പുകൾ സന്ദർശിച്ച് വേണ്ട സേവനങ്ങൾ നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.
കേരളസമാജം മാഗഡി റോഡ് സോണിന്റെ നേതൃത്വത്തിൽ കേരളത്തിലെ പ്രളയദുരിതബാധിതർക്ക് ഒരു ട്രക്ക് നിറയെ അരി, മറ്റു ഭക്ഷ്യധാന്യങ്ങൾ, പുതപ്പുകൾ, തുണിത്തരങ്ങൾ എന്നിവ വിതരണം ചെയ്തു. വയനാട് ജില്ലയിൽ പനമരത്തുള്ള 300 പേർക്കാണ് സഹായം എത്തിച്ചത്. കേരളസമാജം മാഗഡി റോഡ് സോണ്‍ ചെയർമാൻ ഒ.എ. റഹിം, കണ്‍വീനർ ഷറഫ് ജലാൽ, ടി.എൻ. പ്രസാദ്, സജി തോമസ്, ശിവകുമാർ, രാധാകൃഷ്ണൻ, മനോജ് എന്നിവർ നേതൃത്വം നൽകി. കേരളസമാജത്തിൻറെ രണ്ടാമത്തെ വാഹനം പീനിയ സോണിൻറെ നേതൃത്വത്തിൽ ഇന്ന് പുറപ്പെടുമെന്ന് കേരളസമാജം ജനറൽ സെക്രട്ടറി റജികുമാർ, കണ്‍വീനർ ഫിലിപ്പ് കെ. ജോർജ് എന്നിവർ അറിയിച്ചു.