ബംഗളൂരു: ഓണാവധിയോടനുബന്ധിച്ച് കർണാടക ആർടിസി കേരളത്തിലേക്ക് രണ്ടു ബസുകൾ കൂടി പ്രഖ്യാപിച്ചു. കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണ് ഇവ സർവീസ് നടത്തുന്നത്. ഇവയിലേക്കുള്ള റിസർവേഷൻ ഇന്നലെ ആരംഭിച്ചു. ഇതോടെ ഓണാവധിക്ക് കർണാടക ആർടിസി കേരളത്തിലേക്ക് പ്രഖ്യാപിച്ച ബസുകളുടെ എണ്ണം 37 ആയി. നേരത്തെ പ്രഖ്യാപിച്ച സർവീസുകളിൽ തിരക്കേറിയ സാഹചര്യത്തിലാണ് കൂടുതൽ ബസുകൾ പ്രഖ്യാപിച്ചത്.
ബംഗളൂരുവിൽ നിന്ന് എറണാകുളം, തൃശൂർ, കോട്ടയം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കുമളി, തേക്കടി എന്നിവിടങ്ങളിലേക്കാണ് സ്പെഷൽ സർവീസുകൾ. മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് സ്റ്റേഷൻ, ശാന്തിനഗർ ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നാണ് ബസുകൾ പുറപ്പെടുന്നത്.
അതേസമയം, കേരള ആർടിസി പത്തു ദിവസങ്ങളിലായി 70 സ്പെഷൽ സർവീസുകളാണ് കേരളത്തിലേക്ക് നടത്തുന്നത്. ഇവയിൽ 23, 24 തീയതികളിലേക്കുള്ള ബസുകളുടെ ടിക്കറ്റ് ബുക്കിംഗ് നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. ബാക്കിയുള്ളവ വരുംദിവസങ്ങളിൽ നടക്കുമെന്നാണ് കഐസ്ആർടിസി അധികൃതർ അറിയിച്ചത്. തിരക്ക് കൂടുന്നതിനനുസരിച്ച് കൂടുതൽ സ്പെഷൽ ബസുകൾ പ്രഖ്യാപിക്കും. അവധിക്കു ശേഷം കേരളത്തിൽ നിന്ന് തിരികെ ബംഗളൂരുവിലേക്ക് ഇരു ആർടിസികളും സ്പെഷൽ സർവീസുകൾ നടത്തുന്നുണ്ട്.
അവധിയോടനുബന്ധിച്ച് കേരളത്തിലേക്ക് സ്പെഷൽ ട്രെയിനും സർവീസ് നടത്തുന്നത് മലയാളി യാത്രികർക്ക് ഏറെ ആശ്വാസകരമാണ്. യശ്വന്തപുര എറണാകുളം പ്രതിവാര തത്കാൽ ട്രെയിനാണ് സ്പെഷൽ സർവീസ് നടത്തുന്നത്. സെപ്റ്റംബർ 25 വരെ ഒന്പതു സർവീസുകളാണുള്ളത്.
മടക്കയാത്രയ്ക്ക് കർണാടക ആർടിസിക്ക് 29 സ്പെഷൽ ബസുകൾ
ബംഗളൂരു: ഓണാവധിക്കു ശേഷം കേരളത്തിൽ നിന്ന് മടക്കയാത്രയ്ക്ക് 29 സ്പെഷൽ സർവീസുകളുമായി കർണാടക ആർടിസി. ഓണത്തിനു ശേഷം മൂന്നു ദിവസങ്ങളിലായി ബംഗളൂരുവിലേക്കും മൈസൂരുവിലേക്കുമാണ് മടക്കസർവീസുകൾ നടത്തുന്നത്. വരുംദിവസങ്ങളിൽ കൂടുതൽ ബസുകൾ പ്രഖ്യാപിക്കുമെന്ന് കർണാടക ആർടിസി അധികൃതർ അറിയിച്ചിട്ടുണ്ട്.