+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൈസ്‌മെൻ പീനിയ ഭാരവാഹികൾ ചുമതലയേറ്റു.

ബംഗളൂരു: വൈസ്‌മെൻ ക്ലബ് ഓഫ് ബംഗളൂരു പീനിയയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. പ്രസിഡന്‍റ് എബി ജോൺ, സെക്രട്ടറി അജിത് നായർ, ട്രഷറർ രാജേഷ് കൃഷ്ണൻ, വൈസ് മെനെറ്റ്‌സ് (ലേഡീസ് വിംഗ്) പ്രസിഡന്‍റ് റീറ്റ മോഹൻ, സെക
വൈസ്‌മെൻ പീനിയ ഭാരവാഹികൾ ചുമതലയേറ്റു.
ബംഗളൂരു: വൈസ്‌മെൻ ക്ലബ് ഓഫ് ബംഗളൂരു പീനിയയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. പ്രസിഡന്‍റ് എബി ജോൺ, സെക്രട്ടറി അജിത് നായർ, ട്രഷറർ രാജേഷ് കൃഷ്ണൻ, വൈസ് മെനെറ്റ്‌സ് (ലേഡീസ് വിംഗ്) പ്രസിഡന്‍റ് റീറ്റ മോഹൻ, സെക്രട്ടറി സുധ സുധീർ, ട്രഷറർ സബിത അജിത്കുമാർ, വൈസ് ലിംഗ്സ് (ചിൽഡ്രൻ വിംഗ്) പ്രസിഡന്‍റ് ആഡ്രിൻ എൽവിസ്, സെക്രട്ടറി കെ. വൈഷ്ണവ്, ട്രഷറർ അഭിഷേക് എ. നായർ എന്നിവരാണ് ചുമതലയേറ്റത്. ബഥനി ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ ഡോ: ആകാശ് ഡേവിഡ് റയൽ മുഖ്യാതിഥി ആയിരുന്നു. മുൻ ഏരിയാ പ്രസിഡന്‍റ് എബി ഏബ്രഹാം, റീജിയണൽ ഡയറക്ടർ പി.വി. ഡോമിനിക്, എൽ.ആർ.ഡി. മോഹൻ സുന്ദർ തുടങ്ങിയവർ പ്രസംഗിച്ചു. ഡിസ്ട്രിക്ട് ഗവർണർ ടി.എ. ജോർജുകുട്ടി ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.