+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന് സ്വർഗറാണി ദേവാലയത്തിൽ സ്വീകരണം

ബംഗളൂരു: സീറോ മലബാർ സഭയുടെ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന് രാജരാജേശ്വരിനഗർ സ്വർഗറാണി ക്നാനായ കത്തോലിക്കാ ഫെറോനാ ദേവാലയത്തിൽ സ്വീകരണം നൽകി. ജൂലൈ 22ന് വൈകുന്നേരം നാലിനു നടന്ന ദിവ്
മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന് സ്വർഗറാണി ദേവാലയത്തിൽ സ്വീകരണം
ബംഗളൂരു: സീറോ മലബാർ സഭയുടെ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന് രാജരാജേശ്വരിനഗർ സ്വർഗറാണി ക്നാനായ കത്തോലിക്കാ ഫെറോനാ ദേവാലയത്തിൽ സ്വീകരണം നൽകി.

ജൂലൈ 22ന് വൈകുന്നേരം നാലിനു നടന്ന ദിവ്യബലിക്ക് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ മുഖ്യകാർമികത്വം വഹിച്ചു. വികാരി ഫാ. തോമസ് കൊച്ചുപുത്തൻപുരയ്ക്കൽ, ഫാ.ജോയ്‌സ് നന്ദിക്കുന്നേൽ എന്നിവർ സഹകാർമികത്വം വഹിച്ചു. ജീവിതത്തിൽ ഉണ്ടാകുന്ന വെല്ലുവിളികൾ നേരിടാൻ ദൈവത്തിൽ ആശ്രയിക്കണമെന്ന് മാർ.സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ തന്‍റെ സുവിശേഷപ്രസംഗത്തിൽ ആഹ്വാനം ചെയ്തു. വൈദികരും സന്യസ്തരും സമൂഹത്തിന് മാതൃകയായി തങ്ങളുടെ ജീവിതത്തെ മാറ്റണമെന്നും സമൂഹത്തെ സ്നേഹിക്കുന്നവരാകണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.