+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാജ്യത്തെ മികച്ച മൂന്ന് ഫേസ്ബുക്ക് പേജുകളിൽ ബംഗളൂരുവും

ബംഗളൂരു: മാറുന്ന കാലത്തിനൊപ്പം സ്മാർട്ടായി ബംഗളൂരു ട്രാഫിക് പോലീസും. രാജ്യത്തെ ഏറ്റവും മികച്ച ട്രാഫിക് പോലീസ് ഫേസ്ബുക്ക് പേജുകളിൽ ആദ്യമൂന്നിൽ ബംഗളൂരുവും ഇടംപിടിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ട്ര
രാജ്യത്തെ മികച്ച മൂന്ന് ഫേസ്ബുക്ക് പേജുകളിൽ ബംഗളൂരുവും
ബംഗളൂരു: മാറുന്ന കാലത്തിനൊപ്പം സ്മാർട്ടായി ബംഗളൂരു ട്രാഫിക് പോലീസും. രാജ്യത്തെ ഏറ്റവും മികച്ച ട്രാഫിക് പോലീസ് ഫേസ്ബുക്ക് പേജുകളിൽ ആദ്യമൂന്നിൽ ബംഗളൂരുവും ഇടംപിടിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ട്രാഫിക് പോലീസിന്‍റെ പേജുകളെക്കുറിച്ചു നടത്തിയ സർവേയിലാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. നിലവിൽ 4,94,525 പേരാണ് ബംഗളൂരു ട്രാഫിക് പോലീസിന്‍റെ ഫേസ്ബുക്ക് പേജ് പിന്തുടരുന്നത്. ദിവസേന ആയിരക്കണക്കിനാളുകൾ പേജ് സന്ദർശിക്കുന്നുമുണ്ട്.

അഡീഷണൽ ട്രാഫിക് കമ്മീഷണർമാരായ പ്രവീൺ സൂദ്, എം.എ. സലീം എന്നിവരുടെ നേതൃത്വത്തിൽ 2011 ഏപ്രിൽ പത്തിനാണ് ബംഗളൂരു ട്രാഫിക് പോലീസിന്‍റെ ഫേസ്ബുക്ക് പേജ് ആരംഭിച്ചത്. നഗരത്തിലെ ഗതാഗതപ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ആരംഭിച്ച പേജിന്‍റെ ജനപ്രീതി വളരെ വേഗം കൂടി. പിന്നീട് ഗതാഗതപരിഷ്കാരങ്ങൾ, അറിയിപ്പുകൾ തുടങ്ങിയവയും ജനങ്ങൾക്ക് പരാതികൾ അറിയിക്കാനുള്ള സൗകര്യവും പേജിൽ ലഭ്യമാക്കി.

പൊതുജനസമ്മതിയും സ്വീകാര്യതയും വർധിച്ചതോടെയാണ് പേജ് രാജ്യത്തെ മികച്ചവയിൽ ഇടംപിടിച്ചത്.