ബംഗളൂരു: കർണാടക ആർടിസി ബസുകളുടെ മാതൃകയിൽ ബിഎംടിസി ബസുകളിലും ടിക്കറ്റ് ബുക്കിംഗ് സംവിധാനം ഏർപ്പെടുത്തുന്നു. നഗരത്തിൽ സർവീസ് നടത്തുന്ന ബിഎംടിസിയുടെ പ്രീമിയം ബസുകളിലാണ് ഈ സംവിധാനം ഏർപ്പെടുത്തുന്നത്. ബിഎംടിസിയുടെ മൊബൈൽ ആപ്പ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും.
ഏതാനും റൂട്ടുകളിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ബുക്കിംഗ് സംവിധാനം ഏർപ്പെടുത്തുന്നത്. പിന്നീട് എല്ലാ റൂട്ടുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ബുക്കിംഗിനൊപ്പം ബസ് എവിടെയെത്തി എന്ന് അറിയാനുള്ള സംവിധാനവും ആപ്പിലുണ്ടാകും. ഇതുമായി ബന്ധപ്പെട്ട് നഗരത്തിലെ പ്രമുഖ ഐടി കന്പനികളുമായി ബിഎംടിസി ചർച്ച നടത്തിയിരുന്നു. വിമാനത്താവളത്തിലേക്ക് സർവീസ് നടത്തുന്ന വായുവജ്ര ബസുകളിൽ ആദ്യഘട്ടത്തിൽ തന്നെ ടിക്കറ്റ് ബുക്കിംഗ് സംവിധാനം കൊണ്ടുവരാനാണ് പദ്ധതിയിടുന്നത്.
നഗരത്തിൽ ഓണ്‍ലൈൻ ടാക്സി സർവീസുകൾക്കും മെട്രോ യാത്രയ്ക്കും പ്രിയമേറിയതോടെ ബിഎംടിസി നഷ്ടത്തിലായിരുന്നു. ബുക്ക് ചെയ്ത് സീറ്റ് ഉറപ്പാക്കാനുള്ള സൗകര്യം ഏർപ്പെടുത്തുന്നതോടെ കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ കഴിയുമെന്നാണ് കരുതുന്നത്.