ബംഗളൂരു: ക്രൈസ്റ്റ് കൽപിത സർവകലാശാലയുടെ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂർവവിദ്യാർഥി സംഗമം സംഘടിപ്പിച്ചു. ശനിയാഴ്ച രാവിലെ 11.30ന് സർവകലാശാലാ ഓഡിറ്റോറിയത്തിൽ നടന്ന പൂർവവിദ്യാർഥി സംഗമം ചാൻസലർ ഫാ. ജോർജ് ഇടയാടിയിൽ ഉദ്ഘാടനം ചെയ്തു. ഓൾ ഇന്ത്യ കൗണ്‍സിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ ചെയർമാൻ ഡോ. അനിൽ ഡി. സഹസ്രബുദ്ധി മുഖ്യാതിഥിയായിരുന്നു. മന്ത്രി കൃഷ്ണബൈരെഗൗഡ വിശിഷ്ടാതിഥിയായിരുന്നു.
സിഎംഐ പ്രിയോർ ജനറൽ ഫാ. പോൾ അച്ചാണ്ടി അധ്യക്ഷത വഹിച്ചു. വൈസ് ചാൻസലർ റവ.ഡോ. തോമസ് സി. മാത്യു, അലുമ്നി അസോസിയേഷൻ പ്രസിഡൻറ് ജുഗ്നു ഉബ് റോയ് എന്നിവർ പ്രസംഗിച്ചു. പരിപാടിയോടനുബന്ധിച്ച് വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
ജൂലൈ 14നാണ് ക്രൈസ്റ്റ് സർവകലാശാലയുടെ ഒരുവർഷം നീളുന്ന ജൂബിലി ആഘോഷങ്ങൾക്കു തുടക്കം കുറിച്ചത്. 1969ൽ ആരംഭിച്ച ക്രൈസ്റ്റ് സർവകലാശാല കർണാടകയിലെ സ്വകാര്യ സർവകലാശാലകളിൽ ഒന്നാം സ്ഥാനത്തും അഖിലേന്ത്യാ തലത്തിൽ എട്ടാം സ്ഥാനത്തുമാണ്.