+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൃഗശാലകളെ അറിയാൻ വെബ്സൈറ്റ്

മൈസൂരു: സംസ്ഥാനത്തെ ഏതൊക്കെ മൃഗശാലകളിൽ എന്തൊക്കെ പക്ഷിമൃഗാദികളുണ്ടെന്ന് അറിയാൻ‌ ഇനി വെബ്സൈറ്റ് സന്ദർശിച്ചാൽ മതിയാകും. സൂ അഥോറിറ്റി ഓഫ് കർണാടകയുടെ www.zoosofkarnataka.com എന്ന പുതിയ വെബ്സൈറ്റിൽ സംസ്ഥാന
മൃഗശാലകളെ അറിയാൻ വെബ്സൈറ്റ്
മൈസൂരു: സംസ്ഥാനത്തെ ഏതൊക്കെ മൃഗശാലകളിൽ എന്തൊക്കെ പക്ഷിമൃഗാദികളുണ്ടെന്ന് അറിയാൻ‌ ഇനി വെബ്സൈറ്റ് സന്ദർശിച്ചാൽ മതിയാകും. സൂ അഥോറിറ്റി ഓഫ് കർണാടകയുടെ www.zoosofkarnataka.com എന്ന പുതിയ വെബ്സൈറ്റിൽ സംസ്ഥാനത്തെ വലുതും ചെറുതുമായ ഒമ്പത് മൃഗശാലകളുടെ വിവരങ്ങൾ ലഭ്യമാകും. ജനങ്ങൾക്ക് വിവരങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം മൃഗശാലകളുടെ വികസനം, വന്യജീവി സംരക്ഷണത്തെക്കുറിച്ച് ബോധവത്കരണം എന്നിവ കൂടി ലക്ഷ്യമിട്ടാണ് വെബ്സൈറ്റ് ആരംഭിച്ചത്.

ബംഗളൂരു, മൈസൂരു, ചിത്രദുർഗ, ഹംപി, കാലാബുരാഗി, ബെലാഗവി, ഗദഗ്, ദാവൻഗരെ, ശിവമോഗ എന്നിവിടങ്ങളിലെ മൃഗശാലകളെക്കുറിച്ച് വിശദമായ വിവരങ്ങൾ വെബ്സൈറ്റിൽ നല്കിയിട്ടുണ്ട്. ഓരോ മൃഗശാലകളിലെയും പക്ഷിമൃഗാദികളെക്കുറിച്ചുള്ള വിവരങ്ങൾ, വിവിധ പരിപാടികൾ തുടങ്ങിയവയാണ് വെബ്സൈറ്റിൽ ഉൾ‌ക്കൊള്ളിച്ചിരിക്കുന്നത്.