ബംഗളൂരു: നിർധനരായ മലയാളി വിദ്യാർഥികൾക്ക് ഒരുകോടി രൂപയുടെ വിദ്യാഭ്യാസ സഹായ പദ്ധതിയുമായി ബംഗളൂരു കേരളസമാജം. ഈ അധ്യയനവർഷം വിവിധ പ്രഫഷണൽ കോഴ്സുകൾക്കാണ് കേരളസമാജത്തിൻറെ ആഭിമുഖ്യത്തിൽ മുഴുവൻ ഫീസും സ്കോളർഷിപ്പായി നൽകിക്കൊണ്ട് സഹായമൊരുക്കുന്നത്.
ബംഗളൂരുവിലെ ജിയാം ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. നഗരത്തിലെ വിവിധ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലായിരിക്കും അഡ്മിഷൻ നൽകുക. ബിഎസ്ഇ നഴ്സിംഗ് (25 സീറ്റുകൾ), ബികോം, എംബിഎ തുടങ്ങി വിവിധ പ്രൊഫഷനൽ കോഴ്സുകളിലും ആണ് ഈ വർഷം അഡ്മിഷൻ നൽകുക. ഹോസ്റ്റൽ സൗകര്യം ആവശ്യമുള്ളവർക്ക് മിതമായ നിരക്കിൽ ലഭ്യമാക്കുമെന്ന് കേരളസമാജം ജനറൽ സെക്രട്ടറി റജികുമാർ, ജിയാം ഫൗണ്ടേഷൻ ചെയർമാൻ സാം പി. ഫിലിപ്പ്, കഐൻഇ ട്രസ്റ്റ് സെക്രട്ടറി ജയ്ജോ ജോസഫ് എന്നിവർ അറിയിച്ചു.
അർഹരായ വിദ്യർത്ഥികൾക്ക് സലൃമഹമമൊമഷമായമിഴമഹീൃല@ഴാമശഹ.രീാ എന്ന ഇമെയിൽ വിലാസത്തിലോ സമാജം ഓഫീസ് വിലാസത്തിൽ നേരിട്ടോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം സ്ഥലം എംപിയുടെയോ എംഎൽഎയുടെയോ മറ്റ് ജനപ്രതിനിധികളുടെയോ സാക്ഷ്യപത്രവും ജൂലൈ 20ന് മുൻപായി സമർപ്പിക്കേണ്ടതാണ്. അർഹതയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും തെരഞ്ഞെടുക്കുക . തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കുള്ള അഡ്മിഷൻ ലെറ്റർ കേരളസമാജം പീനിയ സോണിൽ സെപ്റ്റംബർ 16ന് നടക്കുന്ന ഓണാഘോഷ ചടങ്ങിൽ വിതരണം ചെയ്യും. ബംഗളൂരുവിൽ ആദ്യമായാണ് ഇത്രയും വലിയ തുകയ്ക്കുള്ള സ്കോളർഷിപ്പ് പദ്ധതിയുമായി ഒരു മലയാളി സംഘടന മുന്നോട്ടുവരുന്നത്.
ഇത് സംബന്ധിച്ച് നടന്ന യോഗത്തിൽ കേരളസമാജം പ്രസിഡൻറ് സി.പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജിയാം ഫൗണ്ടേഷൻ ചെയർമാൻ സാം പി. ഫിലിപ്പ്, വൈസ് പ്രസിഡൻറ് വിക്രമൻ, ജനറൽസെക്രട്ടറി റജികുമാർ , ട്രഷറർ പി.വി.എൻ. ബാലകൃഷ്ണൻ, അസിസ്റ്റൻറ് സെക്രട്ടറി ജയ്ജോ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. വിശദവിവരങ്ങൾക്ക് ഫോണ്: 9845222688, 9845015527