ബംഗളൂരു: ക്രൈസ്റ്റ് യൂണിവേഴ്സിറ്റി സുവർണജൂബിലി നിറവിലേക്ക്. ഒരു വർഷം നീളുന്ന സുവർണജൂബിലി ആഘോഷപരിപാടികളുടെ ഉദ്ഘാടനം 14ന് കോളജ് കാമ്പസിൽ നടക്കുമെന്ന് പ്രോ-വൈസ് ചാൻസലർ ഫാ. വി.എം. ഏബ്രഹാം പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11.30ന് കോളജ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ യൂണിവേഴ്സിറ്റി ചാൻസലർ റവ.ഡോ.ജോർജ് എടയാടിയിൽ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യും.
നൊബേൽ പുരസ്കാര ജേതാവ് കൈലാഷ് സത്യാർത്ഥി മുഖ്യപ്രഭാഷണം നടത്തും. ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്സൻ ഡോ. സുധ കൃഷ്ണമൂർത്തി, മൈസൂരു കിരീടാവകാശി യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ, മുൻ ആഭ്യന്തരമന്ത്രി രാമലിംഗറെഡ്ഡി എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. ചടങ്ങിൽ മാണ്ഡ്യ രൂപത ബിഷപ്പും ക്രൈസ്റ്റ് കോളജ് മുൻ പ്രിൻസിപ്പലുമായ മാർ ആന്റണി കരിയിൽ അധ്യക്ഷത വഹിക്കും. വൈസ് ചാൻസലർ റവ.ഡോ.തോമസ് സി.മാത്യു സ്വാഗതമാശംസിക്കും.
സിഎംഐ സന്ന്യാസ സമൂഹത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന വാഴ്സിറ്റിയുടെ ജൂബിലിയാഘോഷത്തിന് വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ജൂബിലി സ്മാരക സ്റ്റാമ്പിന്റെ പ്രകാശനം ഇന്ന് ക്രൈസ്റ്റ് ഗ്രൗണ്ടിൽ ബംഗളൂരു ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ ചാൾസ് ലോബോ നിർവഹിക്കും. 21ന് പൂർവവിദ്യാർഥി-പൂർവ അധ്യാപക സംഗമത്തിൽ ഓൾ ഇന്ത്യ കൗണ്‍സിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷൻ ചെയർമാൻ ഡോ. അനിൽ ഡി. സഹസ്രാബുദ്ദെ മുഖ്യാതിഥിയായിരിക്കും. ഇൻഫോസിസ് സഹസ്ഥാപകനും നോണ്‍-എക്സിക്യൂട്ടീവ് ചെയർമാനുമായ നന്ദൻ നിലേകനി, കർണാടക നിയമ-പാർലമെന്ററികാര്യമന്ത്രി കൃഷ്ണ ബൈരഗൗഡ തുടങ്ങിയവർ വിശിഷ്ടാതിഥികളായിരിക്കും. സിഎംഐ പ്രിയോർ ജനറാൾ ഫാ. പോൾ അച്ചാണ്ടി അധ്യക്ഷത വഹിക്കും.
ചിക്മഗളൂരു ജില്ലയിലെ ഒമ്പത് കോളജുകളെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ദത്തെടുത്തതായി രജിസ്ട്രാർ ഡോ. അനിൽ ജോസഫ് പിന്റോ അറിയിച്ചു. ക്രൈസ്റ്റ് യൂണിവേഴ്സിറ്റി അലുമ്നി അസോസിയേഷൻ പ്രസിഡന്റ് ജുഗുനു ഉബെറോയിയും പത്രസമ്മേളനത്തിൽ പങ്കെടുത്തു.