ബു​ള്ള​റ്റ് ട്രെ​യി​നി​ലെ ഗു​സ്തി; യാ​ത്ര​ക്കാ​രെ അ​മ്പ​ര​പ്പി​ച്ച കാ​ഴ്ച കാണാം

01:04 PM Sep 21, 2023 | Deepika.com
വേ​ള്‍​ഡ്‌​വൈ​ഡ് റെ​സ്‌​ലിം എ​ന്‍റർടെെൻമെന്‍റ് എ​ന്ന ഇ​ടി​ക്കാ​ഴ്ച​യ്ക്ക് ലോ​ക​മെ​മ്പാ​ടും നി​ര​വ​ധി ആ​രാ​ധ​ക​രാ​ണ​ല്ലൊ ഉ​ള്ള​ത്. അ​ഭി​ന​യം​കൂ​ടി ക​ല​ര്‍​ന്ന ഈ ​ഇ​ടി മ​ത്‌​സ​രം നി​ര​വ​ധി​പേ​ര്‍ അ​നു​ക​രി​ക്കാ​റു​ണ്ട്.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ര​വോ​ടെ ഇ​ത്ത​രം കാ​ഴ്ച​ക​ള്‍ ന​മു​ക്ക് മു​ന്നി​ലും എ​ളു​പ്പ​ത്തി​ല്‍ എ​ത്തുന്നു. അ​ത്ത​ര​ത്തി​ല്‍ ജ​പ്പാ​നി​ല്‍ നി​ന്നു​ള്ള ഒ​രു കാ​ഴ്ച​യാ​ണ് ഇ​പ്പോ​ള്‍ നെ​റ്റി​സ​ണ് വി​രു​ന്നാ​കു​ന്ന​ത്.

എ​ക്‌​സി​ല്‍ എ​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ല്‍ ടോ​ക്കി​യോ​യി​ല്‍ നി​ന്ന് ന​ഗോ​യ​യി​ലേ​ക്കു​ള്ള ഷി​ന്‍​കാ​ന്‍​സെ​ന്‍ ബു​ള്ള​റ്റ് ട്രെ​യി​നിന്‍റെ കാ​ഴ്ച​യാ​ണു​ള്ള​ത്. ട്രെ​യി​നി​ല്‍ ഏ​ക​ദേ​ശം 75ല്‍​പ​രം ആ​ളു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു.

ട്രെ​യി​ന്‍ സ​ഞ്ച​രി​ക്ക​വേ ര​ണ്ട് ഗു​സ്തി​ക്കാ​ർ യാ​ത്ര​ക്കാ​ര്‍​ക്കി​ട​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യാ​ണ്. മി​നോ​രു സു​സു​ക്കി​യും സാ​ന്‍​ഷി​റോ ത​കാ​ഗി​യും ആ​ണ് ഈ ​ഗു​സ്തി​ക്കാ​ര്‍. തു​ട​ര്‍​ന്ന് ഇ​വ​ര്‍ ര​ണ്ടു​പേ​രും ഇ​ടി​കൂ​ടു​ക​യാ​ണ്.

പ​ല​ത​ര​ത്തി​ലു​ള്ള ഗു​സ്തി​പ്ര​ക​ട​നം യാ​ത്ര​ക്കാ​ര്‍ ന​ന്നാ​യി ആ​സ്വ​ദി​ക്കു​ന്നു. പ​ല​രും ത​ങ്ങ​ളു​ടെ മൊ​ബൈ​ലി​ലും മ​റ്റും ഈ ​ഇ​ടി പ​ക​ര്‍​ത്തു​ന്നു. ശേ​ഷം നെ​റ്റി​സ​ണും ഇ​ത് ആ​സ്വ​ദി​ക്കു​ക​യും ക​മന്‍റു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തു​ക​യും ഉ​ണ്ടാ​യി. "ഇ​വി​ടാ​ണെ​ങ്കി​ല്‍ മി​ക്ക​പ്പോ​ഴും ഇ​ത് യാ​ത്ര​ക്കാ​ര്‍ ത​ന്നെ​യാ​ണ് ന​ട​ത്തു​ക' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.