+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രകൃതിക്കൊരു കരുതൽ; ശ്രദ്ധേയമായി മലയാളികളുടെ ചിത്രപ്രദർശനം

ബംഗളൂരു: മലയാളി ചിത്രകാരന്മാരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ കര്‍ണാടക ചിത്രകലാപരിഷത്ത് ഹാളില്‍ നടത്തുന്ന ചിത്രപ്രദര്‍ശനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. ജോണ്‍ ഡേവി, കെ.ആര്‍. കുമാരന്‍, മനോജ് നാരാ
പ്രകൃതിക്കൊരു കരുതൽ; ശ്രദ്ധേയമായി മലയാളികളുടെ ചിത്രപ്രദർശനം
ബംഗളൂരു: മലയാളി ചിത്രകാരന്മാരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ കര്‍ണാടക ചിത്രകലാപരിഷത്ത് ഹാളില്‍ നടത്തുന്ന ചിത്രപ്രദര്‍ശനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. ജോണ്‍ ഡേവി, കെ.ആര്‍. കുമാരന്‍, മനോജ് നാരായണന്‍, രഞ്ജിത്ത് ലാല്‍, ടി.ടി. ഉണ്ണികൃഷ്ണന്‍, വര്‍ഗീസ് കളത്തില്‍ എന്നിവരാണ് ‘ദ സെന്‍റന്‍സ്’ എന്നുപേരിട്ടിരിക്കുന്ന ചിത്രപ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. പുതിയ കാലത്തിന്‍റെ ആകുലതകളും പ്രകൃതിക്കുമേലുള്ള മനുഷ്യന്‍റെ കടന്നുകയറ്റവുമാണ് ചിത്രങ്ങളുടെ വിഷയം. ഒരാഴ്ചത്തെ പ്രദർശനം ഇന്ന് സമാപിക്കും.

കേന്ദ്ര ലളിതകലാ അക്കാദമിയുടെ ഈവർഷത്തെ പുരസ്‌കാരജേതാവായ കെ.ആര്‍. കുമാരന്‍റെ കോണ്‍ഫറന്‍സ് ഓഫ് ആന്‍റ്സ് സീരീസില്‍ ഉള്‍പ്പെടുത്തിയ മൂന്നോളം ചിത്രങ്ങൾ, ജോണ്‍ ഡേവിയുടെ ‘റീകണ്‍ഫോര്‍മിംഗ് ഓഫ് ദ വൗണ്ട്’അടക്കമുള്ള ചിത്രങ്ങൾ, മനോജ് നാരായണന്‍റെ സൂക്ഷ്മ രചനാരീതിയിലുള്ള ചിത്രങ്ങൾ, രഞ്ജിത്ത് ലാലിന്‍റെ ലാസ്റ്റ് സപ്പര്‍, ടി.ടി. ഉണ്ണികൃഷ്ണന്‍റെ‘ടാഗ്ഡ്’സീരീസിലുള്ള ചിത്രങ്ങൾ, വര്‍ഗീസ് കളത്തിലിന്‍റെ ‘ദ ബ്ലൂമിംഗ് സ്പ്രിംഗ്’ തുടങ്ങിയവയാണ് പ്രദര്‍ശനത്തില്‍ ഏറെ ശ്രദ്ധേയമായത്.

ജൂണ്‍ 25-ന് തുടങ്ങിയ പരിപാടി പ്രമുഖചിത്രകാരനായ രാംദാസ് ആദ്യന്തായയാണ് ഉദ്ഘാടനം ചെയ്തത്. നേരത്തെ ചിത്രകാരന്മാരുടെ ഈ കൂട്ടായ്മ കേരളത്തില്‍ നാലുപ്രദര്‍ശനങ്ങള്‍ നടത്തിയിരുന്നു.