ക്ര​മ​സ​മാ​ധാ​നം പാ​ലി​ക്കേ​ണ്ട പോ​ലീ​സു​കാ​ര്‍ ത​മ്മി​ല്‍ ത​ല്ലി​യാ​ലൊ; ച​ര്‍​ച്ച​യാ​യി വീ​ഡി​യോ

12:26 PM Sep 19, 2023 | Deepika.com
ക്ര​മ​സ​മാ​ധാ​ന പാ​ല​ക​രാ​ണ​ല്ലൊ​ ന​മ്മു​ടെ പോ​ലീ​സു​കാ​ര്‍. നാ​ട്ടി​ല്‍ ഉ​ണ്ടാ​കു​ന്ന പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ അ​വ​ര്‍ ഇ​ട​പെ​ടും. നി​യ​മ​പ​ര​മാ​യി പ​രി​ഹ​രി​ക്കു​ക​യും ചെ​യ്യും. എ​ന്നാ​ല്‍ വേ​ലിത​ന്നെ വി​ള​വ് തി​ന്നാ​ലൊ.

അ​ത്ത​രെ​മാ​രു സം​ഭ​വ​മാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​പ്പോ​ള്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. സംഭ​വം അ​ങ്ങ് ബി​ഹാ​റി​ല്‍ ആ​ണ്. ന​ള​ന്ദ ജി​ല്ല​യി​ലെ നി​ര​ത്തു​ക​ളി​ലാ​ണ് ഇ​ത് അ​ര​ങ്ങേ​റി​യ​ത്. എ​ക്‌​സി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട വീ​ഡി​യോ​യി​ല്‍ ര​ണ്ട് പോ​ലീ​സു​കാ​ര്‍ വ​ഴി​യി​ല്‍ കി​ട​ന്നു വ​ഴ​ക്കി​ടു​ന്ന​താ​ണു​ള്ള​ത്.

ദൃ​ശ്യ​ങ്ങ​ളി​ല്‍ ഇ​വ​ര്‍ ര​ണ്ടു​പേ​രും യൂ​ണി​ഫോ​മി​ലാ​ണ്. അ​ടു​ത്താ​യി ഇ​വ​രു​ടെ ജീ​പ്പും കി​ട​ക്കു​ന്നു​ണ്ട്. നാ​ട്ടു​കാ​രും നോ​ക്കി നി​ല്‍​ക്കു​ന്ന​താ​യി വീ​ഡി​യോ​യി​ല്‍ കാ​ണാം. ഇ​വ​ര്‍ ത​മ്മി​ല്‍ വ​ഴ​ക്കി​ടാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല.

​കെെ​ക്കൂ​ലി​യാ​ണ് വി​ഷ​യ​മെ​ന്ന് ചി​ല​ര്‍ പ​റ​യു​ന്നു​ണ്ട്. എ​ന്താ​യാ​ലും ഇ​വ​ര്‍ വ​ടി​യും മ​റ്റു​മാ​യി​ട്ടാ​ണ് പോ​രാ​ട്ടം. നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞി​ട്ടും ഗൗ​നി​ക്കാ​തെ വ​ഴ​ക്ക് തു​ട​രു​ക​യാ​ണ്. സം​ഭ​വ​ത്തിന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​ച്ച​തോ​ടെ മേ​ലു​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ട​പെ​ട്ടു. ഇ​രു​വ​ര്‍​ക്കും എ​തി​രേ ന​ട​പ​ടി എ​ടു​ത്തി​ട്ടു​ണ്ട്.

വി​ഷ​യ​ത്തി​ല്‍ നെ​റ്റി​സ​ണും പ്ര​തി​ക​ര​ണ​വു​മാ​യി എ​ത്തി. "ഇ​വ​രെ പോ​ലു​ള്ള​വ​രാ​ണ് ഈ ​സേ​ന​യ്ക്ക് നാ​ണ​ക്കേ​ടാ​കു​ന്ന​ത്. സ​സ്‌​പെ​ന്‍​ഷ​ന്‍ അ​ല്ല പി​രി​ച്ചു​വി​ടു​ക​യാ​ണ് വേ​ണ്ട​ത്' എ​ന്നാ​ണൊ​രാ​ള്‍ രോ​ഷാ​കു​ല​നാ​യി പ്ര​തി​ക​രി​ച്ച​ത്.