+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി​തൃ​വേ​ദി വാ​ർ​ഷി​ക പൊ​തു​യോ​ഗം

ബം​ഗ​ളൂ​രു: മാ​ണ്ഡ്യ രൂ​പ​താ പി​തൃ​വേ​ദി വാ​ർ​ഷി​ക പൊ​തു​യോ​ഗം ഈ​മാ​സം 17ന് ​ജാ​ല​ഹ​ള്ളി സെ​ൻ​റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്നു. വൈ​കു​ന്നേ​രം നാ​ലി​നു ന​ട​ന്ന യോ​ഗ​ത്തി​ൽ ബാ​ബു​സാ​പാ​ള​യ സെ​ൻ​
പി​തൃ​വേ​ദി വാ​ർ​ഷി​ക പൊ​തു​യോ​ഗം
ബം​ഗ​ളൂ​രു: മാ​ണ്ഡ്യ രൂ​പ​താ പി​തൃ​വേ​ദി വാ​ർ​ഷി​ക പൊ​തു​യോ​ഗം ഈ​മാ​സം 17ന് ​ജാ​ല​ഹ​ള്ളി സെ​ൻ​റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്നു. വൈ​കു​ന്നേ​രം നാ​ലി​നു ന​ട​ന്ന യോ​ഗ​ത്തി​ൽ ബാ​ബു​സാ​പാ​ള​യ സെ​ൻ​റ് ജോ​സ​ഫ് ച​ർ​ച്ച് വി​കാ​രി ഫാ. ​ഷി​ൻ​റോ മം​ഗ​ല​ത്ത് വി​സി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു. പി​തൃ​വേ​ദി ഡ​യ​റ​ക്ട​ർ ഫാ. ​റോ​യ് വ​ട്ട​ക്കു​ന്നേ​ൽ സി​എം​എ​ഫ്, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ജോ​സ​ഫ് ഐ​ക്ക​ര, ജാ​ല​ഹ​ള്ളി സെ​ൻ​റ് തോ​മ​സ് ഇ​ട​വ​ക വി​കാ​രി ഫാ. ​സി​നോ​ജ് പാ​ട്ട​ത്തി​ൽ സി​എം​എ​ഫ്, പി​തൃ​വേ​ദി യൂ​ണി​റ്റ് പ്ര​സി​ഡ​ൻ​റ് ജോ​ജി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​രി​പാ​ടി​ക​ൾ​ക്ക് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ കെ.​ജെ. ജോ​ണ്‍​സ​ണ്‍, കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് ജേ​ക്ക​ബ് പ​ന​ന്താ​ന​ത്ത്, ആ​ൻ​റ​ണി ജോ​സ്, ജാ​ല​ഹ​ള്ളി പി​തൃ​വേ​ദി യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.

ച​ട​ങ്ങി​ൽ പി​തൃ​വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ആ​ൻ​റ​ണി ജോ​സ് (പ്ര​സി​ഡ​ൻ​റ്), ഷെ​റി​ൻ ദേ​വ​സി (വൈ​സ് പ്ര​സി​ഡ​ൻ​റ്), ഫ്രാ​ൻ​സി​സ് ക​വ​ല​ക്കാ​ട്ട് (സെ​ക്ര​ട്ട​റി), ജോ​സ് ജോ​ർ​ജ് (ജോ​യി​ൻ​റ് സെ​ക്ര​ട്ട​റി), കെ.​ജെ. ലൂ​യി​സ് (ട്ര​ഷ​റ​ർ) എ​ന്നി​വ​രാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ. ജ​സ്റ്റി​ൻ കൊ​ട്ടാ​രം, ആ​ൻ​റ​ണി പൊ​താ​ലി, വി.​ഡി. വ​ർ​ഗീ​സ്, പി.​എ​ച്ച്. ഏ​ബ്ര​ഹാം എ​ന്നി​വ​രെ ഫൊ​റോ​നാ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യും തെ​ര​ഞ്ഞെ​ടു​ത്തു.