ബംഗളൂരു: കർണാടകയിൽ 15-ാം നിയമസഭയുടെ ആദ്യ സമ്മേളനം ജൂലൈ രണ്ടിന് ആരംഭിക്കും. കോണ്ഗ്രസ്-ജെഡിഎസ് സർക്കാരിന്റെ ആദ്യ ബജറ്റ് ജൂലൈ അഞ്ചിന് അവതരിപ്പിക്കും. ധനമന്ത്രികൂടിയായ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയാണ് ബജറ്റ് അവതരിപ്പിക്കുന്നത്.
ഗവർണർ വാജുഭായി വാലെ നിയമസഭാംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പത്ത് ദിവസത്തെ സമ്മേളനത്തിന് തുടക്കം കുറിക്കുമെന്ന് പാർലമെന്ററികാര്യമന്ത്രി കൃഷ്ണ ബൈര ഗൗഡ പറഞ്ഞു. മേയ് 19നും 25 നും ബിജെപി സർക്കാരിന്റെയും കുമാരസ്വാമി സർക്കാരിന്റെയും വിശ്വാസ വോട്ടെപ്പുപ്പിനായി സഭ ചേർന്നിരുന്നു.