+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരളസമാജം ഐഎഎസ് അക്കാദമിയിൽ വിജയ ദിനാഘോഷം

ബംഗളൂരു: കേരളസമാജം ഐഎഎസ് അക്കാദമിയിലെ പരിശീലനത്തിലൂടെ സിവിൽ സർവീസ് യോഗ്യത നേടിയവരെ അനുമോദിക്കാൻ വിജയദിനാഘോഷം നടത്തി. ഇന്ദിരാ നഗര്‍ കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം പി.സി. മോഹൻ എംപി ഉദ്
കേരളസമാജം ഐഎഎസ് അക്കാദമിയിൽ വിജയ ദിനാഘോഷം
ബംഗളൂരു: കേരളസമാജം ഐഎഎസ് അക്കാദമിയിലെ പരിശീലനത്തിലൂടെ സിവിൽ സർവീസ് യോഗ്യത നേടിയവരെ അനുമോദിക്കാൻ വിജയദിനാഘോഷം നടത്തി. ഇന്ദിരാ നഗര്‍ കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം പി.സി. മോഹൻ എംപി ഉദ്ഘാടനം ചെയ്തു. യോഗ്യത നേടിയ 25 പേരെ ബിബിഎംപി മേയർ ആർ. സമ്പത്ത്‌രാജ് അനുമോദിച്ചു. ഇതുവരെ 94 പേരാണ് അക്കാദമിയിൽ നിന്ന് സിവിൽ സർവീസ് യോഗ്യത നേടിയത്.

കേരള സമാജം പ്രസിഡണ്ട് സി പി രാധാകൃഷ്ണന്‍റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡന്‍റ് പി ദിവാകരന്‍, വെന്‍സെക് ചെയര്‍മാന്‍ കോശി സാമുവല്‍, മുന്‍ ഡി ജി പി ജിജാ മാധവന്‍ ഹരിസിംഗ് , അമരാവതി എംഎല്‍എ ടി. ശ്രാവണ്‍ കുമാർ, ആന്ധ്രാപ്രദേശ് ഐജി എൻ. സഞ്ജയ്‌, ശങ്കാ ബത്ര ബാച്ചി, ബലാഗവി പോലിസ് കമ്മീഷണര്‍ ചന്ദ്രശേഖര്‍, ഉത്തര്‍പ്രദേശ് ഐജി ബി.ഡി പോള്‍സന്‍, തെലുങ്കാന അഡീഷണല്‍ കമ്മീഷണര്‍ വൈ. സത്യനാരായണ, തമിഴ്‌നാട്‌ ആദായനികുതി ചീഫ് കമ്മീഷണര്‍ എം. തിരുമല കുമാര്‍, കേരളസമാജം ജനറൽ സെക്രട്ടറി റജികുമാർ, കെഎൻഇ ട്രസ്റ്റ് സെക്രട്ടറി ജെയ്ജോ ജോസഫ്, ഡോ. അംബേദ്കർ ഫൗണ്ടേഷൻ ഡയറക്ടർ ദേവേന്ദ്ര പ്രസാദ്, ബി.വി. കുമാർ, കസ്റ്റംസ് മുൻ ചീഫ് കമ്മീഷണർ കെ.എസ്. നായർ എന്നിവർ പ്രസംഗിച്ചു.

അക്കാദമിയുടെ കഴിഞ്ഞ ഏഴുവർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള സ്മരണിക മേയർ സമ്പത്ത് രാജ്, പി.സി. മോഹൻ എംപി, കോശി സാമുവൽ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. പരിപാടിയില്‍ കേരളസമാജം ഐഎഎസ് അക്കാദമിയിലെ എല്ലാ അധ്യാപകരെയും കൈരളീനികേതന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും എസ്എസ്എല്‍സി , പിയുസി പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാർ‌ഥികളെയും ആദരിച്ചു.