+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

24 മണിക്കൂറിൽ തുംഗഭദ്രയിലെത്തിയത് 5 ടിഎംസി അടി ജലം

ബംഗളൂരു: കനത്ത മഴയെത്തുടർന്ന് ബല്ലാരി ജില്ലയിലെ തുംഗഭദ്ര അണക്കെട്ടിലെ ജലനിരപ്പ് കുതിച്ചുയർന്നു. വെള്ളിയാഴ്ച 11.91 ടിഎംസി അടിയായിരുന്ന ജലനിരപ്പ് ഇന്നലെ 16.38 ടിഎംസി അടിയായി ഉയർന്നു. ഇന്നലെ രാവിലെ എട്ടു
24 മണിക്കൂറിൽ തുംഗഭദ്രയിലെത്തിയത് 5 ടിഎംസി അടി ജലം
ബംഗളൂരു: കനത്ത മഴയെത്തുടർന്ന് ബല്ലാരി ജില്ലയിലെ തുംഗഭദ്ര അണക്കെട്ടിലെ ജലനിരപ്പ് കുതിച്ചുയർന്നു. വെള്ളിയാഴ്ച 11.91 ടിഎംസി അടിയായിരുന്ന ജലനിരപ്പ് ഇന്നലെ 16.38 ടിഎംസി അടിയായി ഉയർന്നു. ഇന്നലെ രാവിലെ എട്ടുമണി വരെ 24 മണിക്കൂറിൽ അഞ്ചിലേറെ ടിഎംസി അടി ജലമാണ് അണക്കെട്ടിലെത്തിയത്. കഴിഞ്ഞ മൂന്നു ദിവസത്തിൽ 11 ടിഎംസി അടിയാണ് ഉയർന്നത്.

കഴിഞ്ഞ ഒരാഴ്ചയായി മാൽനാട് മേഖലയിൽ ലഭിക്കുന്ന ശക്തിയേറി‍യ മഴയാണ് ജലനിരപ്പ് ഉയർത്തിയത്. ഇത് കൊപ്പാൽ, ബല്ലാരി, റായ്ച്ചുർ ജില്ലകളിലെ കർഷകർക്ക് അനുഗ്രഹമാകും.