ഒ​രു "വെ​റൈ​റ്റി'​വി​വാ​ഹ അ​ഭ്യ​ർ​ഥ​ന; കാ​മു​കി​യേ​യും വി​മാ​ന​യാ​ത്ര​ക്കാ​രെ​യും ഞെ​ട്ടി​ച്ച് യു​വാ​വ്

01:03 PM Sep 06, 2023 | Deepika.com
വി​വാ​ഹ അ​ഭ്യ​ർ​ഥ​ന ന‌​ട​ത്താ​ൻ വ്യ​ത്യ​സ്ത മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കാ​റു​ണ്ടെ​ങ്കി​ലും ന്യൂ​സി​ല​ൻ​ഡി​ൽ ന‌‌​ട​ത്തി‌​യ ഒ​രു പ്ര​ണ​യാ​ഭ്യ​ർ​ഥ​ന ഇ​പ്പോ​ൾ സാ​മൂ​ഹ്യ​മാ​ധ‍്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്നു.

ക​ഴി​ഞ്ഞ 18ന് ​ന്യൂ​സി​ല​ൻ​ഡി​ലെ ഓ​ക്‌​ല​ൻ​ഡ് വി​മാ​ന​ത്ത​വ​ള​ത്തി​ൽ​വ​ച്ച് ‌യ​ഷ്‌​രാ​ജ് ഛബ്ര ​എ​ന്ന യു​വാ​വ് റി‌​യാ ശു​ക്ല​യോ‌​ടു ന​ട​ത്തി‌​യ വി​വാ​ഹ അ​ഭ്യ​ർ​ഥ​ന​യാ​ണ് ഇ​പ്പോ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​യി​രി​ക്കു​ന്ന​ത്.

യ​ഷ് രാ​ജ് ഛബ്ര ​പാ​സ​ഞ്ച​ർ അ​നൗ​ൺ​സ്മെ​ന്‍റ് സം​വി​ധാ​ന​ത്തി​ലൂ‌​ടെ ത​ന്‍റെ പ്ര​ണ‌​യം അ​റി‌​യി​ക്കു​ക‌​യും തു‌​ട​ർ​ന്ന് ആ‌‌​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ നോ​ക്കി​നി​ൽ​ക്കെ നി​ല​ത്തു മു‌​ട്ടു​കു​ത്തി നി​ന്ന് വി​വാ​ഹ അ​ഭ്യ​ർ​ഥ​ന ന‌​ട​ത്തു​ക​യു​മാ​യി​രു​ന്നു.

ത​ന്‍റെ കാ​മു​കി​ക്ക് ഒ​രി​ക്ക​ലം മ​റ​ക്കാ​നാ​കാ​ത്ത ഒ​രു അ​നു​ഭ​വം ന​ൽ​ക​ണ​മെ​ന്ന് താ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നു​വെ​ന്ന് ഓ​ക്‌​ല​ന്‍റി​ൽ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​നാ​യ യ​ഷ് രാ​ജ് ഛബ്ര ​പ​റ​ഞ്ഞു .



ഓ​ക്‌​ല​ന്‍റി​ൽ പ്രോ​ജ​ക്‌​ട് മാ​നേ​ജ​രാ‌​യ റി‌​യ മെ​ൽ​ബ​ണി​ൽ നി​ന്ന് ഫ്ലൈ​റ്റ് ബു​ക്ക് ചെ‌‌​യ്ത​പ്പോ​ൾ ത​ന്നെ താ​ൻ പ്ലാ​ൻ ത‌​യാ​റാ​ക്കി‌​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു . ഇ​ത്ത​ര​ത്തി​ലു​ള്ള വി​വാ​ഹ ആ​ലോ​ച​ന ന‌‌​ട​ത്താ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക​മ്യൂ​ണി​ക്കേ​ഷ​ൻ മാ​നേ​ജ​ർ ലോ​റ പ്ലാ​സ്റ്റ് എ​ല്ലാ പി​ന്തു​ണ‌‌​യും ന​ൽ​കി‌​യെ​ന്ന് ‌യ​ഷ് രാ​ജ് പ​റ​ഞ്ഞു.

വി​മാ​ന​ത്തി​ൽ വ​ന്നി​റ​ങ്ങി​യ റി‌​യാ‌​യു​ടെ ബാ​ഗ് എ​ത്തി‌​യി​ല്ലെ​ന്ന് എ‌​ർ​പോ​ർ​ട്ട് അ​ധി​കൃ​ത​രോ​ടു പ​റ‌‌​യാ​ൻ വ​ന്ന​പ്പോ​ഴാ​ണ് ‌യ​ഷ് രാ​ജ് മു​ട്ടു​കു​ത്തി പ്ര​ണ‌​യാ​ഭ്യ​ർ​ഥ​ന ന​ട​ത്തി‌‌​യ​ത്. സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വീ​ഡി​യോ വൈ​റ​ലാ​യ​തോ‌​ടെ നി​ര​വ​ധി​പ്പോ​ർ ഇ​രു വ​ർ​ക്കും ആ​ശം​സ​യാ​യി എ​ത്തി.