ജൻമദിനത്തിൽ ആരാധകരെ ഞെട്ടിച്ച് മമ്മൂട്ടി. താരത്തിന്റെ ഏറ്റവും പുതിയ ലുക്കിലുള്ള ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാം വഴി പങ്കുവച്ചത്. ഫെൻസിംഗ് പോരാളിയായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന ഒരു ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.
‘തൂഷെ’ എന്നാണ് ചിത്രത്തിനു നൽകിയിരിക്കുന്ന അടിക്കുറിപ്പ്. ഫെൻസിംഗിൽ എതിരാളിയുടെ നീക്കത്തെ അഭിനന്ദിക്കുന്നതിനുള്ള ഒരു വാക്കാണിത്.
എന്നാൽ ചിത്രത്തോടൊപ്പം സംവിധായകൻ മാർട്ടിൻ പ്രക്കാട്ടിനേയും സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ഷാനി ഷാകിയേയും ടാഗ് ചെയ്തിട്ടുമുണ്ട്. അതിനാൽ ഈ മേക്കോവർ സിനിമയ്ക്കു വേണ്ടിയാണോ അതോ ഏതെങ്കിലും പരസ്യത്തിന് വേണ്ടിയാണോ എന്നാണ് ആരാധകരുടെ ഇടയിൽ ചർച്ച.
മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണോ അതോ പരസ്യ ചിത്രത്തിന്റെ സ്റ്റില്ലാണോ എന്നൊക്കെയാണ് പലരും ചിത്രത്തിന് താഴെ കമന്റുകളിലൂടെ ചോദിച്ചിരിക്കുന്നത്.
ഈ പ്രായത്തിലും എല്ലാ മേക്ക് ഓവറുകളും ഇണങ്ങുന്ന നടൻ എന്നും 72കാരൻ തന്നെയാണോ തുടങ്ങി നിരവധി കമന്റുകളാണ് എത്തുന്നത്.