അശ്വമേധം ഫെയിം ഗ്രാൻഡ്മാസ്റ്റർ ജി.എസ് പ്രദീപും പ്രോഗ്രാം അവതാരകനും മാധ്യമ പ്രവർത്തകനുമായ സന്തോഷ് പാലിയും സംബന്ധിച്ചു. കൈരളി ടിവിയുടെ ആഭിമുഖ്യത്തിൽ അശ്വമേധം ലൈവ് ഓണ്‍ സ്റ്റേജ് പ്രേക്ഷകരിൽ കൗതുകത്തോടൊപ്പം ആവേശവും ജനിപ്പിച്ചു. ഉദ്ഘാടന ചടങ്ങുകളോട് അകമഴിഞ്ഞ് സഹകരിച്ച എല്ലാവരോടും സെക്രട്ടറി മഹേഷ്, സെൻട്രൽ അംഗങ്ങൾ സജീവ്, ജഗ്ജീവ്, ട്രഷറർ അഫ്ദൽ എന്നിവർ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.
റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ